കോട്ടയം: ലൂർദ് പബ്ലിക് സ്കൂൾ ആൻഡ് ജൂണിയർ കോളജിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓൾ കേരള ലൂർദിയൻ ബാസ്കറ്റ് ബോൾ ടൂർണമെന്റ് ഓഗസ്റ്റ് ഒന്നു മുതൽ നാലുവരെ ലൂർദ് ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ താത്പര്യപ്പെടുന്ന ടീമുകൾ ജൂലൈ എട്ടിന് മുന്‍പ് കണ്‍വീനർ, ലൂർദിയൻ ട്രോഫി, കളക്ടറേറ്റ് പി.ഒ. കോട്ടയം എന്ന വിലാസത്തിലോ 9947382139, 9947180935 എന്ന നന്പറിലോ ബന്ധപ്പെടണം.