മുംബൈ: ബിസിസിഐ വിരാട് കോഹ്ലിക്കൊപ്പവും അനില്‍ കുംബ്ലെയ്ക്ക്് എതിരുമാണെന്ന് പറയാന്‍ വരട്ടെ. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിരാട് കോഹ്്ലിക്ക് ഇന്നു തുടങ്ങുന്ന വിന്‍ഡീസ് പര്യടനത്തില്‍ നായകനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ലെങ്കില്‍ ടീമില്‍നിന്നു തന്നെ പുറത്താക്കുമെന്ന് ബിസിസിഐ താക്കീത് നല്‍കിയതായി റിപ്പോര്‍ട്ട്.
പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജിവച്ചതിന് പിന്നാലെ ടീം നായകന് വിരാട് കോഹ്്ലിക്കെതിരേ നിരവധി മുന്‍ താരങ്ങള്‍ രംഗത്തുവന്നിരുന്നു. താരങ്ങളുടെ വാക്ക് കേട്ടല്ല പരിശീലകനെ മാറ്റേണ്ടതെന്ന് സുനില്‍ ഗാവസ്കറെപ്പോലുള്ളവര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. ടീമില്‍ വിരാട് കോഹ്്ലിക്ക് പ്രത്യേകമായുള്ള വീറ്റോ പവര്‍ ഉപയോഗിച്ച് കുംബ്ലെയെ അദ്ദേഹം പുറത്താക്കുകയായിരുന്നുവെന്ന് ഒരു ബിസിസിഐ പ്രതിനിധി പറഞ്ഞുവെന്ന് റിപ്പോര്‍ട്ടുണ്ട്. അതുകൊണ്ട് തന്നെ കുംബ്ലെയ്ക്കെതിരേയുള്ള കോഹ്്ലിയുടെ നിലപാടുകളിലും കുംബ്ലെയുടെ രാജിയിലും അതൃപ്തിയുള്ളവര്‍ ബിസിസിഐയില്തന്നെ ഉണ്ടെന്നുവേണം മനസിലാക്കാന്‍.
ടീമിലെ പ്രശ്നങ്ങളെല്ലാം പരിഹരിച്ച് ഒരുമിച്ച് മുന്നോട്ട് പോകണമെന്ന ബിസിസിഐയുടെയും ക്രിക്കറ്റ് ഉപദേശ സമിതിയുടേയും ഉപദേശം കോഹ്്ലി അംഗീകരിക്കാത്തതിലും ബിസിസിഐയിലെ ചില അംഗങ്ങള്‍ക്ക് അമര്‍ഷമുണ്ട്. കുംബ്ലെ രാജിവച്ചില്ലെങ്കില്‍ താന്‍ പുറത്ത് പോകും എന്ന കടുത്ത നിലപാട് ഉപദേശകസമിതിയെ അമ്പരപ്പിച്ചുവത്രേ. ഈ പശ്ചാത്തലത്തിലാണ് ഇരുവരും യോജിച്ചുപോകില്ലെന്ന റിപ്പോര്‍ട്ട് ഉപദേശക സമിതി ബിസിസിഐക്കു നല്‍കിയത്.
വിന്‍ഡീസ് പര്യടനത്തില്‍ നായകനെന്ന നിലയില്‍ ചെറിയ തെറ്റുകള്‍ പോലും കോഹ്്ലിക്കെതിരായ നിലപാടെടുക്കുന്നതിനു കാരണമാകുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
വെസ്റ്റിന്‍ഡീസിനെതിരെയുള്ള പരമ്പരയ്ക്കു ശേഷം ശ്രീലങ്കന്‍ പര്യടനത്തിനാണ് ടീം ഇന്ത്യ പോകുക. പുതിയ സാഹചര്യത്തില്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ കോഹ്്്ലി നായകനായി ഉണ്ടാകുമോയെന്ന കാര്യം കാത്തിരുന്ന് കാണേണ്ടതാണ്. കോഹ്്ലിക്കു പകരം ധോണിയെ നായകനാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അതുമല്ലെങ്കില്‍ കുംബ്ലെയുടെ താത്പര്യം പോലെ കോഹ്്ലിക്കു പകരം അജിങ്ക്യ രഹാനെയെ ഇന്ത്യന്‍ നായകനാക്കണമെന്നും ആവശ്യമുണ്ട്.
ശാസ്ത്രി വീണ്ടും?
അതിനിടെ, അനില്‍ കുംബ്ലെയുടെ പിന്‍ഗാമി ആരാകുമെന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല. എങ്കിലും മുമ്പ് കേള്‍ക്കാത്ത മറ്റു പേരുകള്‍കൂടി ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുന്‍ ടീം ഡയറക്ടര്‍ രവിശാസ്ത്രിയുടേതാണ്. പരിശീലകനാകാനുള്ള അപേക്ഷ സ്വീകരിക്കേണ്ട് തീയതി 30ലേക്കു നീട്ടിയത് മറ്റു ചിലരെ ക്കൂടി പരിഗണിക്കാന്‍ ബിസിസിഐ താത്പര്യപ്പെടുന്നതിനാലാണ്. സച്ചിനും ഗാംഗുലിയും ലക്ഷ്മണുമടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതിയുടെ തീരുമാനമാകും ഇതില്‍ നിര്‍ണായകം. വിരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാര്‍ഡ് പയ്ബസ്, ലാല്‍ചന്ദ് രജ്പുത്, ദോഡഗണേഷ് എന്നിവരില്‍ നിന്ന് ആരെങ്കിലുമാകും ഇന്ത്യന്‍ ടീമിന്റെ പരിശീലകക്കുപ്പായമണിയുക എന്നതായിരുന്നു ഇതുവരെയുള്ള കണക്കുകൂട്ടല്‍.
മുന്‍ താരം രവി ശാസ്ത്രിയെ പരിശീലകനായി പരിഗണിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. വിരാട് കോഹ്്ലിക്കും ഇതു താത്പര്യമാണത്രേ. പരിശീലകനെ കണ്ടെത്താന്‍ ഉപദേശക സമിതി കൂടുതല്‍ സമയം ചോദിച്ചതിനാല്‍ വിന്‍ഡീസ് പരമ്പരയ്ക്ക് ശേഷമായിരിക്കും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുക. അതിനുശേഷം നടക്കുന്ന ശ്രീലങ്കയ്ക്കെതിരായ പരമ്പരയില്‍ ഇന്ത്യ കളിക്കാനിറങ്ങുന്നത് പുതിയ പരിശീലകന്റെ കീഴിലാകും.
ഇപ്പോഴുള്ള അപേക്ഷകരില്‍ ക്രിക്കറ്റ് ബോര്‍ഡ് തൃപ്തരല്ല എന്നാണ് സൂചന. സെവാഗിന് പരിശീലകനെന്ന നിലയില്‍ അനുഭവസമ്പത്ത് കുറവാണെന്ന് വിലയിരുത്തലാണ് ബിസിസിഐക്കുള്ളത്. അതുകൊണ്ടു തന്നെയാണ് അപേക്ഷാ കാലാവധി ബിസിസിഐ നീട്ടിയത്.
കുംബ്ലെയെ സ്വാഗതം ചെയ്ത ട്വീറ്റ് കോഹ്്ലി പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീം പരിശീലകനായി അനില്‍ കുംബ്ലെ സ്ഥാനമേറ്റെടുത്തപ്പോള്‍ കുംബ്ലെയെ സ്വാഗതം ചെയ്തിട്ട ട്വീറ്റ് വിരാട് കോഹ്ലി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നു കളഞ്ഞു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 23നാണ് ട്വീറ്റ് പോസ്റ്റ് ചെയ്തത്.
ഒരു സ്മൈലിയിലൂടെ കുംബ്ലെയെ സ്വാഗതം ചെയ്ത കോഹ്ലി നിങ്ങളുടെ കീഴില്‍ ഇന്ത്യ്ക്ക് മികച്ച ഭാവിയുണ്ടെന്നും അന്നത്തെ ട്വീറ്റില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ കോഹ്ലിയുടെ അക്കൗണ്ടില്‍ ഈ ട്വീറ്റ് അന്വേഷിച്ചു പോയാല്‍ നിരാശയായിരിക്കും ഫലം. അതിന് മുമ്പും ശേഷവുമിട്ട ട്വീറ്റുകളുണ്ടെങ്കിലും അതു മാത്രം കാണാനാവില്ല.
കുംബ്ലെയെ കളിക്കാരനായി ബഹുമാനിക്കുന്നു: കോഹ്്ലി
അനില്‍ കുംബ്ലെയെ ഒരു കളിക്കാരനെന്ന നിലയില്‍ വളരെ ബഹുമാനിക്കുന്നുവെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്്ലി. ഇതാദ്യമായാണ് അനില്‍ കുംബ്ലെയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് കോഹ്്ലി മറുപടി പറയുന്നത്. ഇന്ത്യന്‍ ക്രിക്കറ്റിന് അദ്ദേഹം നല്കിയ സംഭാവനകള്‍ വളരെ മികച്ചതാണെന്നും കോഹ്്ലി കൂട്ടിച്ചേര്‍ത്തു. പരിശീലകസ്ഥാനത്തുനിന്ന് കുംബ്ലെ മാറിയതിനെ തങ്ങള്‍ മാനിക്കുന്നുവെന്നുംരാജിവയ്ക്കുന്നതിനുള്ള കാരണങ്ങള്‍ കുംബ്ലെ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹ്്ലി പറഞ്ഞു. വിന്ഡിസിനെതിരായുള്ള ഏകദിന പരമ്പര തുടങ്ങും മുമ്പാണ് കോഹ്്ലിയുടെ പ്രസ്താവന. ഡ്രസിംഗ് റൂമില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും കോഹ്്ലി പറഞ്ഞു.