ന്യൂഡല്‍ഹി: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്ഥാന് പങ്കെടുക്കുന്ന കാര്യം അനിശ്ചിതത്വത്തിൽ. ജൂലൈ 6 മുതല്‍ 9 വരെ ഭുവനേശ്വറിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് വീസ നല്കുന്നതില് സര്‍ക്കാര്‍ പുലര്‍ത്തുന്ന അനിശ്ചിതത്വമാണ് പാക്കിസ്ഥാന്റെ പങ്കാളിത്തത്തെക്കുറിച്ച് സംശയമാക്കിയിരിക്കുന്നത്.
ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന അത്ലറ്റുകള് സമര്‍പ്പിക്കേണ്ട എന്‍ട്രികള്‍ക്കുള്ള അവസാന ദിവസം ചൊവ്വാഴ്ചയായിരുന്നു. അയല്‍രാജ്യങ്ങളില്‍നിന്നുള്ള കായികതാരങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എത്തിത്തുടങ്ങുകയും ചെയ്യും. എന്നാല്‍ പാക്കിസ്ഥാന്റെ കായികതാരങ്ങള്‍ക്ക് ഇതുവരെ ഇന്ത്യന്‍ സര്‍ക്കാര്‍ വീസ നല്‍കിയിട്ടില്ല. സര്‍ക്കാരിന്റെ തീരുമാനം അറിയാനായി സംഘാടകര്‍ കാത്തിരിക്കുകയാണെന്ന് അത്ലറ്റിക് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് അഡില്‍ സുമരിവാല പറഞ്ഞു.
അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ പ്രൊട്ടോകോള്‍ അനുസരിച്ചാണ് പാക്കിസ്ഥാനെ തങ്ങള്‍ ക്ഷണിച്ചത്. പാക്കിസ്ഥാന് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കായികതാരങ്ങളുടെ എന്‍ട്രികള്‍ അയച്ചു തന്നിരുന്നു. അവരുടെ പേരും പാസ്പോര്‍ട്ടും ഞങ്ങള്‍ ഇന്ത്യന്‍ ഗവണമെന്റിന് അയയ്ക്കുകയും ചെയ്തു. ഇനി സര്‍ക്കാരിന്റെ അടുത്ത തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം തന്നെ പാക്കിസ്ഥാന് അധികൃതര്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള വീസ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. അടുത്തകാലത്തായി ഇന്ത്യ യിൽ നടക്കുന്ന മത്സര ങ്ങൾക്ക് പാക്കിസ്ഥാൻ കായിക താരങ്ങ ൾക്ക് വീസ നൽകാറില്ല.