ബംഗളൂരു: മ ുന് ഇന്ത്യന്‍ താരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരവുമായ റോബിന് ഉത്തപ്പ അടുത്ത രഞ്ജി സീസണില്‍ കേരളത്തിന് വേണ്ടി കളിക്കും. മറ്റു സംസ്ഥാനങ്ങള്‍ക്കുവേണ്ടി കളിക്കാനുള്ള എന്‍ഒസി കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഉത്തപ്പയ്ക്കു നല്‍കിയതോടെയാണ് താരത്തിന് കേരളത്തിനു വേണ്ടി കളിക്കാനുള്ള അവസരം ലഭിക്കുന്നത്.
കര്‍ണാടക ടീമില്‍ കഴിഞ്ഞ 15 വര്‍ഷത്തോളം ഉത്തപ്പ സ്ഥിരസാന്നിധ്യമായിരുന്നു. 2002ല്‍ 17-ാം വയസില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ഉത്തപ്പ അന്നു മുതല്‍ കര്‍ണാടകത്തിന്റെ താരമാണ്. താരവുമായി കരാര്‍ നീട്ടാന്‍ കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ശ്രമിച്ചെങ്കിലും ഉത്തപ്പ താത്പര്യം കാണിച്ചില്ല.
കഴിഞ്ഞ രഞ്ജി സീസണില്‍ കര്‍ണാടകയ്ക്ക് വേണ്ടി ആറു മത്സരം മാത്രമാണ് ഉത്തപ്പ കളിച്ചത്. അതാണ് ഉത്തപ്പ കര്‍ണാടക ടീം വിടാനുള്ള കാരണമായി കരുതപ്പെടുന്നത്. കരുണ്‍ നായര്‍, കെ.എല്‍.രാഹുല്‍ തുടങ്ങിയ താരങ്ങള്‍ കര്‍ണാടക ടീമില്‍ എത്തിയതോടെ ഉത്തപ്പയ്ക്ക് അവസരം കുറയുകയായിരുന്നു.
130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 8793 റണ്‍സ് നേടിയ ഉത്തപ്പ 21 സെഞ്ചുറിയും 48 അര്‍ധസെഞ്ചുറിയും നേടിയിട്ടുണ്ട്. 2014-15 സീസണില്‍ കര്‍ണാടക രഞ്ജി ചാന്പ്യന്മാരായത് ഉത്തപ്പയുടെ മികവിലായിരുന്നു. സീസണില്‍ മൂന്ന് സെഞ്ചുറികളും ആറ് അര്‍ധ സെഞ്ചുറികളും നേടിയ ഉത്തപ്പ 50.34 ശരാശരിയില്‍ 1,158 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിലും പ്രഥമ ട്വന്റി-20 ലോകകപ്പ് നേടിയ ടീമിലും ഈ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാൻ അംഗമായിരുന്നു .
1996-ല്‍ ശ്രീലങ്കയെ ലോകകപ്പ് വിജയത്തിലെത്തിച്ച ഓസ്ട്രേലിയന്‍ പരിശീലകന് ഡേവ് വാട്മോറാണ് വരുന്ന സീസണില്‍ കേരള രഞ്ജി ടീമിന്റെ പരിശീലകനാകുന്നത്. ജലജ് സക്സേന, ഇക്ബാല്‍ അബ്ദുള്ള, ഭവിന് താക്കര്‍ തുടങ്ങിയ അന്യസംസ്ഥാന താരങ്ങള്‍ കഴിഞ്ഞ സീസണില്‍ കേരളത്തിന് വേണ്ടി കളിച്ചിരുന്നു.