ലണ്ടന്‍: അമ്പത് ഓവര്‍ മാച്ചുകളുടെ കാലം കഴിഞ്ഞുവെന്ന സൂചനയുമായി ഐസിസി വര്‍ഷിക കോണ്‍ഫറന്‍സ്. ഐസിസി സിഇഒ റിച്ചാര്ഡ്സണ് ആണ് ഇതുസംബന്ധിച്ച അഭിപ്രായപ്രകടനം നടത്തിയത്. 2021ല്‍ നടക്കേണ്ട ചാമ്പ്യന്‍സ് ട്രോഫിക്കു പകരം ട്വന്റി- 20 ടൂര്‍ണമെന്റ് നടത്താന്‍ ആലോചിക്കുന്നതായി അദ്ദേഹം അറിയിച്ചു. 2021ല്‍ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യ ആതിഥേയത്വം വഹിക്കുമെന്നാണ് നിലവിലുള്ള ധാരണ. എന്നാല്‍ ഈ ടൂര്‍ണമെന്റ് ഭാവിയില്‍ നടക്കുമെന്നതിന് യാതൊരു ഉറപ്പുമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്റി-20 മത്സരങ്ങളോടാണ് ആരാധകര്‍ക്ക് പ്രിയം. കൂടുതല്‍ ലാഭകരമായതും ഇതു തന്നെയാണ് . മാത്രമല്ല, കൂടുതല്‍ രാജ്യങ്ങളെ ട്വന്റി-20 ടൂര്‍ണമെന്റില്‍ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന സവിശേഷതയുമുണ്ട്. - റിച്ചാര്ഡ്സണ് വ്യക്തമാക്കി.
നാലു വര്‍ഷം കൂടുമ്പള്‍ 20ഓളം രാജ്യങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ട്വന്റ്ി- 20 ടൂര്ണമെന്റികള് സംഘടിപ്പാക്കാനാണ് ഐസിസി പദ്ധതിയിടുന്നത്. അടുത്ത വര്‍ഷം നടക്കാനിരുന്ന ട്വന്റി-20 ലോകകപ്പ് 2021ലേക്കു മാറ്റിയിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ലോകകപ്പ് സംഘടിപ്പിക്കാനും ഐസിസി ആലോചിക്കുന്നുണ്ട്.