ലണ്ടന്‍: വേള്‍ഡ് ഹോക്കി ലീഗ് സെമിഫൈനലില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഒന്നിനെതിരെ മൂന്ന് ഗോളിന് ഹോളണ്ടാണ് ഇന്ത്യയെ തോല്‍പ്പിച്ചത്. ഇതോടെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് ക്വാര്‍ട്ടറില്‍ എതിരാളി മലേഷ്യയാണ്. മത്സരത്തിന്റെ ആദ്യ പകുതിയിലാണ് ഗോളുകളെല്ലാം പിറന്നത്. രണ്ടാം മിനിറ്റില്‍ തിയറി ബ്രിങ്ക്മാനിലൂടെ നെതര്‍ലാന്‍ഡ്സ് മുന്നിലെത്തി. സാന്‍ഡെര്‍ ബാര്‍ട്, മിര്‍ക്കോ പ്രൂജ്സെര് എന്നിവര്‍ പട്ടിക തികച്ചപ്പോള്‍ ആകാശ്ദീപ് സിംഗ് ആണ് ഇന്ത്യയുടെ ആശ്വാസ ഗോള്‍ നേടിയത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോളായിരുന്നു ഇത്.