ലണ്ടന്‍: ആവേശത്തിരയുയര്‍ത്തിയ ഇന്ത്യ- പാക് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പോരാട്ടം ട്വിറ്ററിലും ചാമ്പ്യനായി! ലോകത്തില്‍ ഏറ്റവുമധികം പ്രാവശ്യം ട്വീറ്റ് ചെയ്യപ്പെട്ട ഏകദിനമത്സരം എന്ന റിക്കാര്‍ഡാണ് ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തിനു കൈവന്നിരിക്കുന്നത്.
ഒരു കോടി 80 ലക്ഷം ട്വീറ്റുകളാണ് ആഗോളമായി ഫൈനല്‍ പോരാട്ടത്തിനു ലഭിച്ചത്. ആരാധകരും കളിക്കാരും കമന്റേറ്റര്‍മാരുമായി സംവദിക്കുന്നതിനും മത്സരത്തിന്റെ അപ്ഡേറ്റഡ് വിവരങ്ങള്‍ ലഭിക്കുന്നതിനുമുള്ള ഡയറക്ട്മെസേജ് ചാറ്റ്ബോട്ട് സംവിധാനം ഐസിസി ട്വിറ്ററുമായി സഹകരിച്ച് ഒരുക്കിയിരുന്നു. ചാറ്റ്ബോട്ട് സംവിധാനത്തിന്റെ വരവോടെ ട്വിറ്ററിലും ആരാധകര്‍ തമ്മില്‍ ഫൈനല്‍ മത്സരം നടന്നുവെന്ന് ട്വിറ്റര്‍ ഏഷ്യാ-പസഫിക് തലവന്‍ അനീഷ് മഡാനി അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫി ഗൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയും -പാക്കിസ്ഥാനുംതമ്മില് നടന്ന മത്സരമാണ് ട്വീറ്റുകളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്.