ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരത്തില്‍ അഭിമാന വിജയം നേടിയ പാക് ടീമിന് അനുമോദനങ്ങള്‍ നേര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി. മത്സര ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എതിരാളികളെ നിരാശരാക്കാനുള്ള കഴിവുണ്ടെന്നു പാക്കിസ്ഥാന് വീണ്ടും തെളിയിച്ചു. അവരെ അകമഴിഞ്ഞ് അഭിനന്ദിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും കോഹ്ലി പറഞ്ഞു.
ഫഖര്‍ സമനേപ്പോലുള്ള താരങ്ങള്‍ പിടിച്ചുകെട്ടാനാവാത്ത വിധം ഫോമിലായിരുന്നു. പാക് ബാറ്റിംഗ് നിരയെ തകര്‍ക്കാന്‍ തങ്ങള്‍ പയറ്റിയതൊന്നും ഫലിച്ചില്ല. ചില ദിവസങ്ങള്‍ അങ്ങനെയാണ്. എതിരാളികളുടെ മികവ് അംഗീകരിക്കേണ്ടതായി വരും. എങ്കിലും തങ്ങള്‍ തലയുയര്‍ത്തിത്തന്നെയാണ് ഇംഗ്ലണ്ട് വിടുന്നത്. കാരണം ഫൈനല്‍ വരെയുളള ടീമിന്റെ ജൈത്രയാത്ര ഇപ്പോഴും തങ്ങള്‍ക്ക് അഭിമാനം പകരുന്നുണ്ടെന്നും കോഹ്ലി പറഞ്ഞു. അതേസമയം പാക് ടീമിനെ അകമഴിഞ്ഞു പ്രശംസിച്ച ഇന്ത്യന്‍ ക്യാപ്റ്റനെ മുന്‍ ക്രിക്കറ്റ് താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിച്ചു. ബ്രണ്ടൻ മക്കല്ലം, ഷെയിന്‍ വോണ്‍ തുടങ്ങിയവര്‍ കോഹ്ലിയുടെ നിലപാടിനെ ട്വിറ്ററിലൂടെ അഭിനന്ദിച്ചു. പാക് സോഷ്യല്‍ മീഡിയകളും കോഹ്ലിയുടെ നല്ല മനസിന് അഭിനന്ദനമറിയിച്ചു.