കൊച്ചി: ബാസ്കറ്റ് ബോള്‍ കളിയാവേശം മനസിലും ശരീരത്തിലും അലിഞ്ഞുചേര്‍ന്ന ആ പ്രതിഭകള്‍ വീണ്ടുമെത്തുന്നു. കേരളത്തിലെ മുന്‍കാല ബാസ്കറ്റ്ബോള്‍ താരങ്ങളാണ് കളിക്കളത്തിലെ ഒര്മകള് പുതുക്കാന്‍ ഒത്തുചേരുന്നത്. മുന്ബാസ്കറ്റ് ബോള്‍ താരങ്ങളുടെ സംഘടനായ ‘’റീ ബൗണ്ടാണ്’’ഒത്തുചേരലിനു കളമൊരുക്കുന്നത്. അടുത്തമാസം 15,16 തീയതികളില്‍ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സംഗമം. ഇപ്പോഴും കായിക രംഗത്തുതന്നെ സജീവമായവരും രംഗം പൂര്‍ണമായി വിട്ടവരുമെല്ലാം കൂടിച്ചേരലിനെത്തുമെന്നു ഭാരവാഹികള്‍ പറഞ്ഞു. മുന്‍താരങ്ങള്‍ മാറ്റുരയ്ക്കുന്ന ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റും നടത്തുന്നുണ്ട്. വിശദവിവരങ്ങള്‍ക്ക്: അജി കുമാരന് നായര്‍ ഫോണ്‍: 8281022819