സെന്റ് പീറ്റേഴ്സ്ബര്‍ഗ്: ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പിന്റെ ഉദ്ഘാടനമത്സരത്തില്‍ ആതിഥേയരായ റഷ്യക്കു ജയം. റഷ്യ എതിരില്ലാത്ത രണ്ടു ഗോളിനു ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.
ഡെനിസ് ഗ്ലുഷകോവ് (31), ഫയദോര്‍ സ്മോളോവ് (69) എന്നിവരാണ് ഗോള്‍ നേടിയത്. തുടക്കം മുതലേ റഷ്യ ന്യൂസിലന്‍ഡിന്റെ ഗോള്‍മുഖത്തേക്ക് ഇരച്ചുകയറി. എന്നാല്‍ ന്യൂസിലന്‍ഡ് ഗോള്‍കീപ്പറുടെയും പ്രതിരോധത്തിന്റെയും പ്രകടനം റഷ്യയെ തുടക്കത്തിലേ ഗോള്‍ നേടുന്നതില്‍നിന്നു തടഞ്ഞു. 31-ാം മിനിറ്റില്‍ റഷ്യ അര്‍ഹിച്ച ഗോള്‍ നേടി. രണ്ടാം പകുതിയിലും റഷ്യ ആക്രമണം തുടര്‍ന്നുകൊണ്ടിരുന്നു. 69-ാം മിനിറ്റില്‍ ക്ലോസ് റേഞ്ചില്‍നിന്ന് സ്മോളോവ് വിജയം ഉറപ്പിച്ചു.