കോട്ടയം: ഏഷ്യ പസഫിക് ബാസകറ്റ്ബോള്‍ പരിശീലന ക്യാമ്പിലേക്ക് മലയാളി താരം സെജിന്മാത്യു തെരഞ്ഞെടുക്കപ്പെട്ടു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള മറ്റു 12പേര്‍ക്കൊപ്പമാണ് തിരുവല്ല സ്വദേശിയായ സെജിന്‍ പ്രവേശനം നേടിയത്. ബാസകറ്റ്ബോളില് മികവുതെളിയിച്ച യുവതാരങ്ങള്‍ക്കായി എന്ബിഎആണ് പരിശീലനം സംഘടിപ്പിക്കുന്നത്. ലോകത്തിലെതന്നെ മികച്ച പരിശീലകരും കളിക്കാരും നേതൃത്വം നല്കുന്ന ക്യാമ്പ് ചൈനയിലെ ഹാഗ്സോയിലുള്ള സ്പോര്‍ട്സ് വൊക്കേഷണല്‍ ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നടക്കുന്നത്.
ഏഷ്യ,ഓസ്ട്രേലിയ, ചൈന, ന്യൂസിലൻഡ് എന്നിവിടങ്ങളില്‍നിന്നുള്ള 40 പ്രതിഭകള്‍ ക്യാമ്പില്‍ പങ്കെടുക്കും. ഈ മാസം 21വരെയാണ് ക്യാമ്പ്്.