ബർമിംഗ്ഹാം: പ്രവചനങ്ങളും വിലയിരുത്തലുകളും അട്ടിമറിച്ച് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഇടം നേടിയ പാക് ടീമിന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭിനന്ദനം. പാക് ടീമിന്റെ വിജയക്കുതിപ്പ് അതിശയിപ്പിക്കുന്നതാണ്. ദൗര്‍ബല്യങ്ങളെ മറികടന്നാണ് അവര്‍ ഫൈനലില്‍ പ്രവേശിച്ചതെന്നു കോഹ്ലി പറഞ്ഞു.
പാക് ടീമുമായുള്ള ഫൈനല്‍ പ്രതീക്ഷിച്ചതല്ല. ഇംഗ്ലണ്ട്- ഇന്ത്യ ഫൈനലാണ് പലരും പ്രവചിച്ചിരുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ദയനീയമായി പരാജയപ്പെട്ട പാക്കിസ്ഥാന് പിന്നീടുള്ള മത്സരങ്ങളിലെല്ലാം വിജയം പിടിച്ചുവാങ്ങുകയായിരുന്നു. ലോക ഒന്നാം നമ്പര്‍ ടീമായ ദക്ഷിണാഫ്രിക്കയെയും ശ്രീലങ്കയെയും കിരീട സാധ്യത കല്‍പ്പിച്ചിരുന്ന ആതിഥേയരായ ഇംഗ്ലണ്ടിനെ സെമിയിലും മലര്‍ത്തിയടിച്ചാണ് പാക് ടീമിന്റെ ഫൈനല്‍ പ്രവേശനം. എന്നാല്‍ പാക്കിസ്ഥാനെ ഒട്ടും ഭയപ്പെടുന്നില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ അറിയിച്ചു. അവരുടെ ദൗര്‍ബല്യങ്ങളും മേന്മകളും തങ്ങള്‍ക്കു നന്നായി അറിയാം. തങ്ങളുടെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും ഫൈനല്‍ പോരാട്ടത്തിനു ഇന്ത്യ സുസജ്ജമാണെന്നും കോഹ്ലി അഭിപ്രായപ്പെട്ടു.