ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള രണ്ടാം സന്നാഹ മത്സരത്തില്‍ ഇന്ത്യ ഇന്നു ബംഗ്ലാദേശിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സന്നാഹത്തില്‍ കരുത്തരായ ന്യുസിലന്ഡിനെ തറപറ്റിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാമങ്കത്തിനിറങ്ങുന്നത്. രോഹിത് ശര്‍മയെ ഓപ്പണിംഗിനിറക്കി ബംഗ്ലാദേശിനെ നേരിടാനാണ് ഇന്ത്യന്‍ ടീമിന്റെ പദ്ധതി. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ രോഹിത് കളിക്കാനിറങ്ങിയിരുന്നില്ല. എന്നാല്‍ പനി ബാധിച്ചതിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള യുവരാജ് സിംഗ് ഇന്ന് കളിക്കിറങ്ങുമോ എന്നു വ്യക്തമായിട്ടില്ല.
ഇക്കഴിഞ്ഞ ഭൂരിഭാഗം ഐപിഎല്‍ മത്സരങ്ങളിലും മധ്യനിരയില്‍ ഇറങ്ങിയ രോഹിതിന് ചാമ്പ്യന്‍സ് ട്രോഫിക്കു മുന്നോടിയായുള്ള ഓപ്പണിംഗ് പരിശീലനം കൂടിയാകും രണ്ടാം സന്നാഹം. ധവാന് - രോഹിത് സഖ്യത്തിന്റെ ഓപ്പണിംഗ് മികവായിരുന്നു 2013ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ കിരീടധാരണത്തിനു വഴിയൊരുക്കിയത്. ഇക്കുറിയും ധവാനെയും രോഹിതിനെയുംതന്നെ ഓപ്പണിംഗിനിറക്കിയാകും ടീം ഇന്ത്യ എതിരാളികളെ നേരിടുക. കിവികള്‍ക്കെതിരേ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ബൗളിംഗ് സംഘം ബംഗ്ലാദേശിനെതിരെയും മികവു കാട്ടുമെന്നാണ് പ്രതീക്ഷ. ഭുവനേശ്വര്‍ കുമാറും മുഹമ്മദ് ഷമിയും മൂന്നു വിക്കറ്റുകള്‍ വീതമാണ് കിവികള്‍ക്കെതിരേ സ്വന്തമാക്കിയത്.