ചാമ്പ്യന്‍സ് ട്രോഫി ലോകകപ്പിനേക്കാള്‍ കടുത്തതാണ്’’ പറഞ്ഞത് മറ്റാരുമല്ല - ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. ലോകത്തിലെതന്നെ മികച്ച എട്ടു ടീമുകള്‍ മാറ്റുരയ്ക്കുന്ന ചാമ്പ്യന്‍സ്ട്രോഫി എല്ലാക്കാലത്തും ആവേശമുയര്‍ത്തിയിട്ടുണ്ട്. ക്രീസില്‍ റണ്മഴപെയ്യിക്കുന്ന ബാറ്റിംഗ് താരങ്ങളും തീപാറുന്ന പന്തുകള്‍ തൊടുക്കുന്ന ബൗളിംഗ് നിരയും ടൂര്‍ണമെന്റ് കടുത്തതാക്കും.
മിച്ചല്‍ സ്റ്റാര്‍ക്ക്
പരിക്ക് അലട്ടുന്നുണ്ടെങ്കിലും ഈ 27കാരന് തന്നെയാകും ഓസ്ട്രേലിയയുടെ വജ്രായുധം. ഓപ്പണിംഗ് ബാറ്റിംഗിനിറങ്ങുന്നവരെ പവനിയിലേക്ക് മടക്കുന്നത് സ്റ്റാര്‍ക്കാണ് .65 ഏകദിന മത്സരങ്ങളില്‍നിന്നായി 129 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
ഇമ്രാന് താഹിര്‍
ദക്ഷിണാഫ്രിക്കയുടെ മിന്നും താരങ്ങളില്‍ ഒരാളാണ് ഇമ്രാന് താഹിര്‍. ഐപിഎല്‍ മത്സരത്തില്‍ റൈസിംഗ് പൂനയ്്ക്കായി മികച്ച പ്രകടനമാണ് ഈ ഇടംകൈയന്‍ സ്പിന്‍ ബൗളര്‍ പുറത്തെടുത്തത്. 75 ഏകദിന മത്സരങ്ങളില്‍നിന്നായി 127 വിക്കറ്റുകളാണ് 35കാരനായ ഇമ്രാന് നേടിയെടുത്തത്.
മുഹമ്മദ് അമീര്‍
ലോകത്തിലെ തന്നെ മികച്ചബൗളര്മാരില് ഒരാളാണ് ഈ പാക് താരം. എതിര് ടീമംഗങ്ങളുടെ റണ്‍കുതിപ്പ് തടയാന്‍ ഈ ഇടംകൈയൻ ഫാസ്റ്റ് ബൗളറെയാകും പാക്കിസ്ഥാന് ആയുധമാക്കുക. 38ഏകദിന മത്സരങ്ങളില്‍നിന്നായി 50 വിക്കറ്റുകളാണ് അമീര്‍ നേടിയെടുത്തത്.
ക്രിസ് വോക്സ്
ടെസ്റ്റ് ക്രിക്കറ്റിലും ഏകദിന മത്സരങ്ങളിലും ഒരുപോലെ തിളങ്ങുന്ന താരമാണ് ഇംഗ്ലണ്ടിന്റെ ക്രിസ് വോക്സ്. ഐപിഎല്‍ ടൂര്ണമെന്റില്കോല്ക്കത്തയ്ക്കുവേണ്ടി മിന്നും പ്രകടനമാണ് ഈ വലംരകൈയൻ ഫാസ്റ്റ് ബൗളര്‍ പുറത്തെടുത്തത്. 62ഏകദിന മത്സരങ്ങളില്‍ നിന്നായി 86വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ബാറ്റിംഗിലും കേമൻ.