റോം: ഇറ്റാലിയന്‍ ഫുട്ബോള്‍ ഇതിഹാസം ഫ്രാന്‍സിസ്കോ ടോട്ടി വിരമിച്ചു. എഎസ് റോമയ്ക്കു വേണ്ടി ജീവിതകാലം മുഴുവന്‍ മാറ്റിവച്ച താരം ഇന്നലെ ജിയോണയ്ക്കെതിരേ നടന്ന ഇറ്റാലിയന്‍ ലീഗ് പോരാട്ടത്തോടെ ബൂട്ടഴിച്ചു. ദേശീയ ടീമില്‍നിന്നു നേരത്തെ വിടവാങ്ങിയ ടോട്ടി 25 സീസണുകളിലാണ് റോമയ്ക്കായി കളിച്ചത്.
ഇറ്റാലിയൻ ലീഗ് ചരിത്രത്തില്‍ 250 ഗോള്‍ നേടുന്ന ഏകതാരമാണ് നാല്പതുകാരനായ ടോട്ടി. വന്‍കിട ക്ലബ്ബുകളില്നിന്നൊക്കെ വിളി വന്നിട്ടും റോമയ്ക്കു വേണ്ടി കളിക്കാനായിരുന്നു ടോട്ടിയുടെ തീരുമാനം. ടോട്ടിയുടെ മികവില്‍ റോമയ്ക്ക് 2000-01 കാലഘട്ടത്തില്‍ സീരീ എ കിരീടം ലഭിച്ചു. 2007, 08 വര്‍ഷങ്ങളിലെ ഇറ്റാലിയന്‍ കപ്പും റോമ സ്വന്തമാക്കി. ദേശീയ ടീമിനു വേണ്ടി 58 മത്സരങ്ങള്‍ കളിച്ച അറ്റാക്കിംഗ് മിഡ്ഫീല്‍ഡറായ ടോട്ടി ഒമ്പതു ഗോളുകള്‍ നേടി. 2006 ലോകകപ്പ് നേടിയ ഇറ്റാലിയന്‍ ലീഗിലെ അംഗമായിരുന്നു ടോട്ടി.