കൊച്ചി: കേരള പ്രീമിയര്‍ ലീഗിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ സെന്‍ട്രല്‍ എക്സൈസും എജീസ് തിരുവനന്തപുരവും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞു. നേരത്തെ തന്നെ പുറത്തായി അവസാനത്തെ ലീഗ് മത്സരത്തിനിറങ്ങിയ ടീമുകള്‍ക്ക് വേണ്ടി താരങ്ങള്‍ മികച്ച കളി കാഴ്ചവച്ചെങ്കിലും സമനില മറികടക്കാനായില്ല. സെന്‍ട്രല്‍ എക്സൈസിനു വേണ്ടി 63-ാം മിനിട്ടില്‍ മെല്വിനോയും 90-ാം മിനിട്ടില്‍ ബാലു പി. മണിയും വല കുലുക്കിയപ്പോള്‍ എജീസിന് വേണ്ടി 44-ാം മിനിട്ടില്‍ ജിപ്സണും 69-ാം മിനിട്ടില്‍ മനു പ്രസാദുമാണ് ലക്ഷ്യം നേടിയത്.
എജീസ് ടീം മധ്യനിരയില്‍ പന്ത് നിയന്ത്രിച്ച് കളിച്ചതോടെ എക്സൈസ് ആദ്യ പകുതിയില്‍ തീര്‍ത്തും നിഷ്പ്രഭരായി. എജീസിന്റെ പല മുന്നേറ്റങ്ങളും ഓഫ് സൈഡില്‍ കുരുങ്ങിയതോടെ ഗോള്‍ മാത്രം അകന്നു നിന്നു. എന്നാല്‍, ആദ്യ പകുതിക്ക് തൊട്ടുമുന്‍പ് ജിപ്സണ്‍ എജീസിനായി വല കുലുക്കി. രണ്ടാം പകുതിയിലാണ് എക്സൈസ് തുടക്കത്തിലെ ആലസ്യം വിട്ടുണര്‍ന്നത്. ഇതോടെ എജീസ് ഗോള്‍ മുഖത്തും ഭീഷണി ഉയര്‍ത്തി പന്ത് കയറിയിറങ്ങിത്തുടങ്ങി. 63ാം മിനിട്ടില്‍ മുനീര്‍ ബോക്സിലേക്ക് തൊടുത്തുവിട്ട പന്തില്‍ മെല്‍വിനോ കൃത്യമായി കാല് വച്ചതോടെ എക്സൈസ് കടം വീട്ടി. അല്പ സമയത്തിനുള്ളില്‍, റഫറിയോട് മോശമായി പെരുമാറിയ ജിപ്സണ്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തുപോയതോടെ എജീസിന്റെ അംഗബലം പത്തായി കുറഞ്ഞു.
ഈ അവസരം മുതലാക്കാന്‍ എക്സൈസ് മുന്നേറ്റ നിരയ്ക്ക് സാധിച്ചില്ല. തളരാതെ കളിച്ച എജീസ് മനുപ്രസാദിന്റെ ഒറ്റയാന് മുന്നേറ്റത്തിലൂടെ ഗോള്‍ നേട്ടം രണ്ടാക്കി. 90-ാം മിനിട്ടില്‍ എജീസ് ബോക്സിലുണ്ടായ കൂട്ടപ്പൊരിച്ചിലുകള്‍ക്കിടയില്‍ ബാലു പി. മണി എക്സൈസിനായി രണ്ടാം ഗോളോടെ സമനിലയും സ്വന്തമാക്കി. 10 കളികളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമാണ് എക്സൈസിന്റെ അക്കൗണ്ടിലുള്ളത്. അത്രയും കളികളില്‍ നിന്ന് രണ്ടു ജയവും രണ്ടു സമനിലയും എജീസിനുമുണ്ട്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന അവസാന ലീഗ് മത്സരത്തില്‍ കേരള പോലീസും വിജയം തേടി എസ്ബിഐയുമായി ഏറ്റുമുട്ടും.