മുംബൈ: ഇന്ത്യന്‍ ടീമിന്റെ പരിശീലകനായുള്ള അനില്‍ കുംബ്ലെയുടെ കുംബ്ലെ യുഗം അവസാനിക്കുന്നു. പുതിയ ഇന്ത്യന്‍ കോച്ചിനെ തേടി ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. ചാമ്പ്യന്‍സ് ട്രോഫിയോടെ കുംബ്ലെയുടെ കാലാവധി അവസാനിക്കുന്നതിനെ തുടര്‍ന്നാണ് ബിസിസിഐയുടെ നടപടി. ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരിയാണ് പുതിയ കോച്ചിനെ തേടിയുളള വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ആറ് കോടി രൂപയ്ക്ക് ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. രവിശാസ്ത്രി ടീം ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷമാണ് കുംബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനം നടത്തിവരികയായിരുന്നു. ക്രിക്കറ്റ് ശക്തികളായ ഒട്ടു മിക്ക ടീമിനെതിരേയും ഇന്ത്യ വിജയിച്ചു. ആറു പരമ്പരകളിലാണ് കുംബ്ലെയുടെ കീഴില്‍ ഇന്ത്യ വിജയിച്ചത്. എന്നാല്‍, കാലാവധി അവസാനിച്ച സ്ഥിതിക്ക് ഇനി കുംബ്ലെയുമായുള്ള കരാര്‍ നീട്ടേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം. എന്നാല്‍, പുതുതായി കോച്ചിനെ ക്ഷണിക്കുന്നതോടെ കുംബ്ലെയ്ക്കും അപേക്ഷ നല്കാവുന്നതേയുള്ളൂ. അനുയോജ്യനെന്ന് തോന്നിയാല്‍ ബിസിസിഐക്ക് കുംബ്ലെയുടെ സേവനം തുടര്‍ന്നും ആവശ്യപ്പെടാമെന്നിരിക്കെ പുതിയ കോച്ചിനെ തെരഞ്ഞെടുക്കാന്‍ അപേക്ഷ ക്ഷണിച്ചത് ആരാധകരില്‍ അമ്പരപ്പുണ്ടാക്കി.
നേരത്തേ കുംബ്ലെ കോച്ചായി തുടരുന്നതില്‍ ബിസിസിഐക്ക് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ബിസിസിഐ-ഐസിസി തര്‍ക്കത്തില്‍ കുംബ്ലെ നടത്തിയ ചില പരാമര്‍ശങ്ങളാണ് താരത്തിനെതിരെ നീങ്ങാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചതത്രേ. ചാമ്പ്യന്‍സ് ട്രോഫികള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം വൈകുന്നതിനെതിരേ കുംബ്ല രംഗത്ത് വന്നിരുന്നു.
ഈ മാസം മുപ്പത്തിയൊന്നിന് മുമ്പ് ടീം ഇന്ത്യയുടെ കോച്ചാകാനുളള അപേക്ഷ സമര്‍പ്പിക്കണം. ബിസിസിഐയുടെ ഉപദേശക സമിതി അംഗങ്ങളായ സച്ചിന് തെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും വി.വി.എസ്. ലക്ഷ്മണുംചേര്ന്നാണ് കോച്ചിനെ തെരഞ്ഞെടുക്കുന്നത്. മൂവരും അപേക്ഷകരുമായി അഭിമുഖം നടത്തും.