തിരുവനന്തപുരം: ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. വിനീതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ട വിഷയം കേന്ദ്രകായികമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു.
പിരിച്ചുവിട്ട നടപടി പുനഃപരിശോധിക്കപ്പെടുമെന്നാണു കരുതുന്നത്. അല്ലാത്തപക്ഷം അനുയോജ്യനടപടി സർക്കാർ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.
യുവ എംഎൽഎമാരായ ടി.വി. രാജേഷ്, എ.എൻ. ഷംസീർ, ആർ. രാജേഷ് എന്നിവർക്കൊപ്പമാണ് സി.കെ. വിനീത് മുഖ്യമന്ത്രിയെ കാണാനെത്തിയത്.