ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎലില്‍ തിരിച്ചെത്തുന്നു. ഐപിഎല്‍ പത്താം സീസണ് അവസാനിച്ചതിന് പിന്നാലെയാണ് ഔദ്യോഗികമായി തിരിച്ചുവരവ് പ്രഖ്യാപിച്ച് ചെന്നൈ ഉടമകള്‍ രംഗത്തെത്തിയിരിക്കുന്നത്. അവരുടെ ട്വിറ്റര്‍ പേജിലൂടെയാണ് ചെന്നൈ ടീം ഐപിഎലിലേക്കുളള മടക്കം പ്രഖ്യാപിച്ചത്. “അടുത്ത വേനല്‍കാലത്ത് ഞങ്ങളും അവിടെയുണ്ടാകും’’ എന്നാണ് മെനി ഹാപ്പി റിട്ടേണ്‍സ് ഓഫ് സിഎസ്കെ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച് ചെന്നൈ ടീം ട്വിറ്ററില്‍ കുറിച്ചത്. അതിന് പിന്നാലെ ചെന്നൈ സ്റ്റേഡിയത്തിന്റെ ചിത്രത്തോടൊപ്പം അടുത്ത സീസണില്‍ ഐപിഎലില്‍ തങ്ങളുണ്ടാകുമെന്ന് ഉറപ്പിച്ച് ചെന്നൈ അധികൃതര്‍ പോസ്റ്റ് ചെയ്തു.
2015ലാണ് ഐപിഎല്‍ വാതുവയ്പു് കേസില്‍ ജസ്റ്റിസ് ലോധ കമ്മിറ്റി ചെന്നൈ സൂപ്പര്‍ കിംഗ്സിനെയും രാജസ്ഥാന് റോയല്‍സിനെയും രണ്ട് വര്‍ഷത്തേക്ക് വിലക്കിയത്. ആ വിലക്ക് ഇപ്പോള്‍ അവസാനിച്ചിരിക്കുകയാണ്. കൂടാതെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സഹ ഉടമ ഗുരുനാഥ് മെയ്യപ്പനെ ബസിസിഐയുമായി ബന്ധപ്പെടുന്നതില്‍നിന്ന് ആജീവനാനന്തവും വിലക്കിയിരുന്നു. 2013 ഐപിഎല്‍ വാതുവയ്പ് കേസില്‍ ശ്രീനിവാസന്റെ മരുമകന് കൂടിയായ ഗുരുനാഥ് മെയ്യപ്പന് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസ് സുപ്രീം കോടതിയില്‍ എത്തിയതോടെ മെയ്യപ്പനെ സംരക്ഷിക്കാന്‍ ശ്രീനിവാസന് അമിതതാല്പര്യമെടുത്തുവെന്നും അദ്ദേഹത്തിനു സ്വകാര്യതാല്പര്യങ്ങളുണ്ടെന്നും കോടതി പറഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ബിസിസിഐ പ്രസിഡന്റ് സ്ഥാനവും അദ്ദേഹത്തിനു നഷ്ടമായി. നേരത്തെ ചെന്നൈ കിംഗ്സ് ടീം ഉടമയും മുന്‍ ബിസിസിഐ പ്രസിഡന്റുമായ എന്‍ ശ്രീനിവാസനും അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎലില്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണിയായിരിക്കും ടീമിന്റെ നായകനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ബിസിസിഐയും ചെന്നൈയുടെ രാജസ്ഥാന്റെയും തിരിച്ചുവരവിന് പച്ചക്കൊടി വീശി. രണ്ടുവര്‍ഷത്തെ വിലക്കു കാലാവധി അവസാനിച്ച് രാജസ്ഥാന് റോയല്‍സും ചെന്നൈ സൂപ്പര്‍ കിംഗ്സും തിരിച്ചെത്തുമ്പോള്‍ ഇപ്പോഴുള്ള ഗുജറാത്ത് ലയണ്‍സും പൂന സൂപ്പര്‍ ജയന്റും പുറത്താകും.എന്നാല്‍, ഇവരെ പുറത്താക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇപ്പോള്‍ ബിസിസിഐ ഭരിക്കുന്നത് സുപ്രീം കോടതി നിയോഗിച്ച സമിതിയാണ്.