ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണിലും ഏറ്റവും കൂടുതല്‍ ഗോള്‍ നേട്ടക്കാരന്റെ സുവര്‍ണപാദുകം സ്വന്തമാക്കിയ ടോട്ടനത്തിന്റെ ഹാരി കെയ്നെ നോട്ടമിട്ട് റയല്‍ മാഡ്രിഡ് ഉള്‍പ്പെടെയുള്ള യൂറോപ്പിലെ വന്‍ ക്ലബ്ബുകള്‍. അടുത്ത സീസണില്‍ കരീം ബെന്‍സേമ റയല്‍ വിടുമെന്ന് ഒരഭ്യൂഹമുണ്ട്. അതിനു പകരം ഇംഗ്ലണ്ടിന്റെ ടോട്ടനം മുന്നേറ്റക്കാരന് കെയ്നെ റയല്‍ നോട്ടമിട്ടുകഴിഞ്ഞു. ഈ സീസണില്‍ 30 കളിയില്‍ 29 ലീഗ് ഗോളാണ് കെയ്ന്‍ നേലീഗിലെ അവസാന മത്സരത്തില്‍ തരംതാഴ്ത്തപ്പെട്ട ഹള്‍ സിറ്റിക്കെതിരേ നേടിയ ഹാട്രിക്കാണ് കെയ്നെ ഒന്നാമതെത്തിച്ചത്.