കൊച്ചി: ഒക്ടോബറില്‍ നടക്കുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി നഗരത്തിന്റേതായ ലോഗോയ്ക്ക് രൂപം നല്കുന്നു. ഇതിനായി എന്‍ട്രികള്‍ ക്ഷണിക്കുന്നതായി നോഡല്‍ ഓഫീസര്‍ എ.പി.എം.മുഹമ്മദ് ഹനീഷ് അറിയിച്ചു.
കൊച്ചിയുടെ സാംസ്കാരിക തനിമയും പ്രകൃതി സൗന്ദര്യവും പ്രകടിപ്പിക്കുന്നവയാകണം എന്‍ട്രികൾ. 10-16 സെന്റിമീറ്റര്‍ വലുപ്പത്തിലുള്ളവ അഭികാമ്യമായിരിക്കും. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രി അടിസ്ഥാനപ്പെടുത്തിയായിരിക്കും കൊച്ചിയുടെ ലോഗോ രൂപകല്‍പ്പന ചെയ്യുക. തെരഞ്ഞെടുക്കപ്പെടുന്ന എന്‍ട്രികള്‍ക്ക് സമ്മാനവുമുണ്ടായിരിക്കും. എന്‍ട്രികള്‍ logokochiwc2017@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ ജൂണ്‍ അഞ്ചിന് വൈകുന്നേരം അഞ്ചു വരെ സ്വീകരിക്കുന്നതാണ്.