തൃശൂർ: ഡൽഹിയിൽ നടന്ന 41-ാമത് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ കേരളം ചാമ്പ്യന്മാരായി. 14 സ്വർണവും 21 വെള്ളിയും 10 വെങ്കലവുമടക്കം 437 പോയിന്റ് നേടിയാണ് കേരളം കിരീടം നിലനിർത്തിയത്.
വനിതാവിഭാഗത്തിൽ കേരളത്തിന്റെ ജിൻസി സെബാസ്റ്റ്യൻ ചാമ്പ്യൻ ഓഫ് ചാമ്പ്യനായി. കേരള ടീമിന്റെ ക്യാപ്റ്റൻ രാഹുൽ പണിക്കർ പുരുഷ വിഭാഗം 70 കിലോഗ്രാം വിഭാഗത്തിൽ സ്വർണം നേടി. കേരളത്തിനുവേണ്ടി സി.എസ്. സന്തോഷ്, പി.ജെ. ടീന, ആശ സെബാസ്റ്റ്യൻ, ആൻസ്ലറ്റ് ജോസ്, മരിയ ജോണ്സണ്, പി.ഡി. അനൂഷ, ജിൻസി സെബാസ്റ്റ്യൻ, വന്ദന ഷാജി, എ.എം. മധു, എം. ജിനേഷ്, ജേക്കബ് ജോസഫ്, രാഹുൽ പണിക്കർ, എബിൻ കുര്യൻ, അസ്ക്കർ അലി എന്നിവർ സ്വർണം നേടി.
ഇന്ത്യൻ ആം റസ്ലിംഗ് ഫെഡറേഷൻ സംഘടിപ്പിച്ച ദേശീയ ചാമ്പ്യൻഷിപ്പിനു സംസ്ഥാന റഫറി എം.ഡി. റാഫേൽ, മാനേജർ സുബൈർ, ക്യാപ്റ്റൻ രാഹുൽ പണിക്കർ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് 85 അംഗ ടീമാണ് പങ്കെടുത്തത്.