സീയൂള്‍: അണ്ടര്‍ 20 ലോകകപ്പില്‍ കരുത്തരായ പോര്‍ച്ചുഗലിനെ അട്ടിമറിച്ച് ആഫ്രിക്കന്‍ ടീം സാംബിയ. ഗ്രൂപ്പ് സിയില്‍ ഒന്നിനെതിരേ രണ്ടു ഗോളിനായിരുന്നു പോര്‍ച്ചുഗലിന്റെ വിജയം. എഡ്വേര്‍ഡ് ചിലുഫിയ, യംഗ് ചിപോളോപോളോ എന്നിവര്‍ രണ്ടാം പകുതിയില്‍ നേടിയ ഗോളുകളാണ് സാംബിയയ്ക്കു ജയമൊരുക്കിയത്. ഹെല്ഡറാണ് കളിതീരാന്‍ നിമിഷങ്ങള്‍ ശേഷിക്കേ പോര്‍ച്ചുഗലിന്റെ ആശ്വാസഗോള്‍ നേടിയത്. മറ്റു മത്സരങ്ങളില്‍ ഇറാന് കോസ്റ്റാറിക്കയെയും (1-0) ജപ്പാന് ദക്ഷിണാഫ്രിക്കയെയും (2-1) ഉറുഗ്വെ ഇറ്റലിലെയും പരാജയപ്പെടുത്തി.