ബാങ്കോക്ക്: ഏഷ്യന്‍ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യസ്വര്‍ണം മലയാളി വക. ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ അഭിഷേക് മാത്യുവാണ് ഇന്ത്യക്കു വേണ്ടി സ്വര്‍ണം നേടിയത്. സമയം ഒരു മിനിറ്റ് 54.99 സെക്കന്‍ഡ്. 100 മീറ്ററിൽ 10.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തുകൊണ്ട് ഗുരിന്ദവീര് സിംഗ് മീറ്റിന്റെ വേഗമേറിയ താരമായി.