ഹൈദരാബാദ്: ഐപിഎല്‍ പത്താം സീസണില്‍ ഇന്നു നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ മഹാരാഷ്ട്ര ടീമുകള്‍ മുഖാമുഖം. രണ്ടു തവണ ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിലെത്തിയ റൈസിംഗ് പൂന സൂപ്പര്‍ ജയ്ന്റും മഹാരാഷ് ട്ര ഡെര്‍ബിയില്‍ ഹൈദരാബാദില്‍ ഏറ്റുമുട്ടും. ഈ സീസണില്‍ ഇതു നാലാം തവണയാണ് ഇരുവരും മുഖാമുഖം വരുന്നത്. മൂന്നു മത്സരങ്ങളിലും പൂനയ്ക്കായിരുന്നു ജയം. അവസാന മത്സരത്തില്‍ കിരീടത്തോടെ മൂന്നു മത്സരങ്ങളിലെ തോല്‍വിക്കു മറുപടി നല്‍കാനാണ് മുംബൈ ഒരുങ്ങുന്നത്. കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിനുശേഷം സ്റ്റീവന്‍ സ്മിത്തിന്റെ നേതൃത്വത്തിലുള്ള പൂന തുടക്കത്തിലെ വീഴ്ചകള്‍ക്കുശേഷം മികച്ച പ്രകടനത്തിലൂടെ ഫൈനലിലേക്കു കുതിച്ചെത്തി. ഒരു കളിക്കാരനെ മാത്രം ആശ്രയിക്കാതെ ടീം ഒന്നടങ്കം നടത്തുന്ന പ്രകടനമാണ് പൂനയ്ക്കു ജയമൊരുക്കുന്നത്. മുംബൈക്കാണെങ്കില്‍ പകരംവീട്ടേണ്ടതായുണ്ട്. ഈ സീസണില്‍ മുംബൈയെ രണ്ടു തവണ തോല്‍പ്പിച്ച ടീമാണ് സൂപ്പര്‍ജയന്റ്.
ലീഗിലെ ഒന്നാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്തി മുംബൈ ആദ്യ ക്വാളിഫയറില്‍ പൂനയോടു തോറ്റു. പിന്നീട് രണ്ടാം ക്വാളിഫയറില്‍ ബൗളര്‍മാരുടെ മികവില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചു ഫൈനലിലെത്തി. മുംബൈയുടെ നിലവിലെ ടീമിലെ ഒട്ടുമിക്ക കളിക്കാരും ഐപിഎല്‍ ഫൈനല്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.
ശ്രദ്ധിക്കേണ്ടവര്‍
രണ്ടു ടീമിലും മത്സരം ജയിപ്പിക്കാന്‍ കഴിവുള്ളവരുണ്ട്. ഈ സീസണില്‍ അവരത് തെളിയിക്കുകയും ചെയ്തിട്ടുണ്ട്. മുംബൈയുടെ ഇതുവരെയുള്ള മത്സരങ്ങളില്‍ പത്തു പേര് മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡ് നേടിയിട്ടുണ്ട്. പൂനയുടെ ഏഴു പേരും മാന്‍ ഓഫ് ദ മാച്ചായി. അതുകൊണ്ട് തന്നെ ആര് ബാറ്റിംഗിലും ബൗളിംഗിലും തന്റെ മികവ് പുറത്തെടുക്കുമെന്ന് പറയുക വയ്യ.
രണ്ടു ഭാഗത്തെയും ബാറ്റ്സ്മാന്മാരുടെ കാര്യം നോക്കിയാല്‍ രണ്ടു നായകന്മാര് രോഹിത് ശര്‍മയും സ്റ്റീവന്‍ സ്മിത്തും ബാറ്റിംഗില്‍ തങ്ങളുടെ കരുത്ത് തെളിയിച്ചവരാണ്.
പൂനയുടെ അജിങ്ക്യ രഹാനെ കൃത്യസമയത്ത് ഫോമിലെത്തി. മഹേന്ദ്രസിംഗ് ധോണിയാണെങ്കില്‍ വലിയ മത്സരങ്ങളില്‍ വലിയ പോരാട്ടം നടത്തി പേരെടുത്തിട്ടുള്ളയാളാണ്.
ഇവര്‍ക്കു പുറമെ മനോജ് തിവാരി അവശ്യസമയത്ത് പലപ്പോഴും മികച്ച ബാറ്റിംഗ് നടത്തുന്നു. പിന്നെ ഓപ്പണര്‍ രാഹുല്‍ ത്രിപാഠിയും സീസണല്‍ മോശമാക്കിയില്ല.
ഈ സീസണില്‍ മുംബൈയുടെ ബാറ്റിംഗ് നിര ഫോമിലാണെന്നത് ടീമിന ആശ്വാസം നല്കുന്നു. ലെന്‍ഡില്‍ സിമണ്‍സ്, കിറോണ്‍ പോളാര്‍ഡ്, പാര്‍ഥിവ് പട്ടേല്‍, അമ്പാടി റായുഡു, നായകന് രോഹിത് എന്നിവര്‍ ഏതു ബൗളിംഗിനെയും തകര്‍ക്കാന്‍ പ്രാപ്തരാണ്. പിന്നെ പാണ്ഡ്യ സഹോരന്മാര്- കൃനാലും ഹാര്‍ദികും ആവശ്യ സമയത്ത് പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവ് പ്രകടിപ്പിക്കുന്നു. ബൗളിംഗില്‍ എല്ലാ കണ്ണുകളും രണ്ട് ഇടംകയ്യന്‍ പേസര്‍മാരിലാണ്.
പൂനയുടെ ജയദേവ് ഉനദ്കട് ഇറങ്ങിയ 11 കളിയിലും വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. മുംബൈയ്ക്കെതിരേ മിന്നുന്ന പ്രകടനം നടത്തിയ സുന്ദര്‍ വാഷിംഗ്ടണ്‍ എന്ന യുവ സ്പിന്നറില്‍ നിന്ന് പൂന മറ്റൊരു മികച്ച പ്രകടനമാണ് പ്രതീക്ഷിക്കുന്നത്.
മുംബൈയുടെ മിച്ചല്‍ മക്ക്ലനേഗനോ അല്ലെങ്കില്‍ മിച്ചല്‍ ജോണ്‍സണോ ഇറങ്ങാന്‍ സാധ്യതയുണ്ട്. കോല്‍ക്കത്തയ്ക്കെതിരേ മുംബൈ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, സ്പിന്നര്‍ കരണ്‍ ശര്‍മ, ജോണ്‍സണും രണ്ടു വിക്കറ്റ് വീഴ്ത്തിയിരുന്നു. പിന്നെ ലസിത് മലിംഗയുടെ പന്തുകള്‍ മുംബൈക്ക് വിക്കറ്റ് നല്കാന് കഴിയുന്നതാണ്.