മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഇന്നു കിരീടപ്പോരാട്ടം. മറ്റ് ലീഗുകളെ അപേക്ഷിച്ച് അന്തിമനിമിഷം വരെ കാത്തിരിക്കണം സ്പെയിനിലെ കിരീടധാരണം കാണാന്‍, കിരീടമേന്തുന്ന ടീം ഏതെന്നറിയാന്‍. ലീഗില്‍ എല്ലാ ടീമും 37 മത്സരം വീതം പൂര്‍ത്തിയാക്കിയപ്പോള്‍ റയല്‍ മാഡ്രിഡും ബാഴ്സലോണയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളില്‍. 90 പോയിന്റ് റയലിനും 87 പോയിന്റ് ബാഴ്സലോണയ്ക്കുമുണ്ട്.
ഇന്നു മലാഗയെ നേരിടുന്ന റയലിന് ഒരു സമനില മാത്രം മതി കിരീടനേട്ടത്തിന്. അവസാനമത്സരത്തില്‍ ബാഴ്സയ്ക്കാകട്ടെ എതിരാളി ഐബറാണ്. ബാഴ്സയ്ക്ക് ജയിച്ചാല്‍ മാത്രം പോരാ റയല്‍ പരാജയപ്പെടുകയും വേണം കിരീടനേട്ടത്തിന്. ബാഴ്സയ്ക്ക് ഹോം മത്സവും റയലിന് എവേ മത്സരവുമാണ്. രണ്ടു ടീമിന്റെയും മത്സരം രാത്രി 11.30നാണ്. 2011-12 സീസണിലാണ് റയല്‍ അവസാനമായി സ്പാനിഷ് ലീഗ് കിരീടം ചൂടുന്നത്. അന്ന് ഹൊസെ മൗറീഞ്ഞോയായിരുന്നു റയലിന്റെ പരിശീലകന്.
അതിനു ശേഷം പലവട്ടം കപ്പിനും ചുണ്ടിനുമിടയില്‍ കിരീടം അവര്‍ക്ക് അകന്നുനിന്നു. എന്നാല്‍, ഇത്തവണ കിരീടം നേടിയേ അടങ്ങൂ എന്നാണ് റൊണാള്‍ഡോയും സംഘവും പറയുന്നത്. 33-ാം ലാ ലിഗ കിരീടമാണ് റയല്‍ തേടുന്നത്.
റയലിന് ആശ്വാസമായി സൂപ്പര്‍ താരങ്ങളായ ഗാരെത് ബെയ്ലും ഹാമിഷ് റോഡ്രിഗസും ഡാനി കര്‍വഹാലും കളിക്കുമെന്നുറപ്പായി. മൂവരുടെയും പ്രശ്നം പരിക്കായിരുന്നു. മലാഗ മികച്ച ടീമായതിനാല്‍ മികച്ച നിരയെ ഇറക്കാന്‍ പരിശീലകന് സിദാന് തീരുമാനിക്കുകയായിരുന്നു. ഏപ്രില്‍ മാസം മുതല്‍ ബെയ്ലിന്റെ സേവനം റയലിനു ലഭിച്ചിരുന്നില്ല. എന്നാല്‍, ജൂണ്‍ മൂന്നിനു നടക്കുന്ന ചാമ്പ്യന്‍സ് ലീഗില്‍ ഇവരെ കളിപ്പിക്കുമോ എന്ന കാര്യത്തില്‍ ഇനിയും സംശയം ബാക്കിയാണ്. പ്രതിരോധത്തില്‍ കര്‍വഹാലിന്റെ തിരിച്ചുവരവ് റയലിനു മേല്‍ക്കൈ സമ്മാനിക്കും. റൈറ്റ് ബാക്കായ കര്‍വഹാല്‍ മികച്ച വിംഗറായും തിളങ്ങും.
സിനദിന്‍ സിദാന് ആദ്യമായി മുഴുവന്‍ സമയ പരിശീലകനായ ശേഷമുള്ള ആദ്യ സീസണില്‍ത്തന്നെ കിരീടം നേടുക എന്നത് അദ്ദേഹത്തിനും നേട്ടമാണ്.
മിന്നും ഫോമില്‍ കളിക്കുന്ന ബാഴ്സയ്ക്കു പക്ഷേ, ഒരു വിജയം കൊണ്ട് ഒന്നുമാവില്ല. റയല്‍ മാഡ്രിഡ് പരാജയപ്പെടാനായി പ്രാര്‍ഥിക്കുക മാത്രമാണ് ബാഴ്സയുടെ മുന്നിലുള്ള പോംവഴി. എവേ ഗ്രൗണ്ടില്‍ നടന്ന എല്‍ ക്ലാസിക്കോയില്‍ റയലിനെ തകര്‍ക്കാന്‍ സാധിച്ചതാണ് ബാഴ്സയ്ക്ക് ഈ സീസണില്‍ എടുത്തു പറയാവുന്ന നേട്ടം. ചാമ്പ്യന്‍സ് ലീഗിലും അവര്‍ നേരത്തെ പുറത്തായതിനാല്‍ പ്രധാനപ്പെട്ട ഒരു കിരീടവുമില്ലാതെയാകും ബാഴ്സ സീസണ് അവസാനിപ്പിക്കുക.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇതിനോടകം ചെല്‍സി കിരീടം ഉറപ്പിച്ചു കഴിഞ്ഞു. സീസണിലെ അവസാന മത്സരങ്ങള്‍ ഇന്നു നടക്കുമ്പോള്‍ ചെല്‍സിയുടെ കിരീടധാരണം അര്‍ഹിച്ച വിജയത്തോടെയായിരിക്കുമോ എന്നുമാത്രമാണ് ആശങ്ക. ചാമ്പ്യന്മാരുടെ അവസാന മത്സരത്തിലെ എതിരാളികള്‍ സ്വന്തം മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിജില്‍ സണ്ടര്ലന്ഡാണ്. 37 മത്സരങ്ങളില്‍നിന്ന് 90 പോയിന്റാണ് ചെല്‍സിക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോട്സ്പറിന് 83 പോയിന്റാണുള്ളത്. മൂന്നാമതുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക് 75 പോയിന്റുമുണ്ട്. മുന്‍നിര ടീമുകള്‍ക്കെല്ലാം താരതമ്യേന ദുര്‍ബല ടീമുകളാണ് എതിരാളികളായി വരുന്നത്. ലിവര്‍പൂള്‍ മിഡില്‍സ്ബ്രോയെയും മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്രിസ്റ്റല്‍ പാലസിനെയും മാഞ്ചസ്റ്റര്‍ സിറ്റി വാറ്റ്ഫഡിനെയും നേരിടും. ആഴ്സണലിന്റെ മത്സരം അല്പം കടുക്കും. അഞ്ചാം സ്ഥാനത്തുള്ള ആഴ്സണല്‍ ഏഴാം സ്ഥാനത്തുള്ള എവര്ടണുമായാണ് ഇന്നു മാറ്റുരയ്ക്കുന്നത്.
സ്പാനിഷ് ലാ ലിഗ ഇന്ന്
അത്ലറ്റിക്കോ മാഡ്രിഡ് - അത്ലറ്റിക് ബില്‍ബാവോ
വലന്‍സിയ - വിയ്യാ റയല്‍
രാത്രി 8.15ന്
ഐബര്‍ - ബാഴ്സലോണ
മലാഗ - റയല്‍ മാഡ്രിഡ്
രാത്രി 11.30
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നത്തെ മത്സരങ്ങള്‍
ആഴ്സണല്‍ - എവര്ടണ്
ബേണ്‍ലി - വുള്‍വ്സ്
ചെല്‍സി - സണ്ടര്‍ലന്‍ഡ്
ഹള്‍സിറ്റി - ടോട്ടനം
ലീസ്റ്റര്‍ - ബോണ്‍മൗത്ത്
ലിവര്‍പൂള്‍ - മിഡില്‍സ്ബ്രോ
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് - ക്രിസ്റ്റല്‍ പാലസ്
സതാംപ്ടണ് - സ്റ്റോക് സിറ്റി
സ്വാന്‍സീ സിറ്റി - വെസ്റ്റ്ബ്രോംവിച്ച്
വാറ്റ്ഫഡ് - മാഞ്ചസ്റ്റര്‍ സിറ്റി
മത്സരങ്ങള്‍ രാത്രി 7.30ന്