സഗ്രെബ്(ക്രൊയേഷ്യ): ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പില്‍ പങ്കെടുക്കുന്നതിനുള്ള യൂറോപ്യന്‍ ടീമുകളായി. അണ്ടര്‍ 17 യൂറോ ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ നാലു സ്ഥാനക്കാരും അഞ്ചാമതെത്തിയ ടീമുമാണു ലോകകപ്പിനു യോഗ്യത നേടിയത്. സ്പെയിന്, ഇംഗ്ലണ്ട്, ജര്‍മനി, തുര്‍ക്കി, ഫ്രാന്‍സ് എന്നീ ടീമുകളാണ് യൂറോപ്പിനെ പ്രതിനിധീകരിച്ച് എത്തുന്നത്. ഇന്നലെ അവസാനിച്ച യൂറോ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി സ്പെയിന് ചാമ്പ്യന്മാരായി. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു സ്പെയിനിന്റെ വിജയം. അഞ്ചാം സ്ഥാനക്കാര്‍ക്കു വേണ്ടിയുള്ള മത്സരത്തില്‍ ഹംഗറിയെ 1-0നു പരാജയപ്പെടുത്തിയാണ് ഫ്രാന്‍സ് യോഗ്യത നേടിയത്. ഏഷ്യ, ഓഷ്യാനിയ, കോണ്‍കാകാഫ്, ലാറ്റിനമേരിക്ക തുടങ്ങിയ മേഖലകളില്‍നിന്നുള്ള ടീമുകള്‍ നേരത്തെ യോഗ്യത നേടിയിരുന്നു. ഇനി ആഫ്രിക്കന്‍ മേഖലയില്‍നിന്ന് ആരൊക്കെ എന്നറിഞ്ഞാല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ഫൈനല്‍സില്‍ പങ്കെടുക്കുന്നത് ആരൊക്കെ എന്നറിയാം. മേയ് 28നാണ് ആഫ്രിക്കന്‍ മേഖലാ കലാശപ്പോരാട്ടം.