ഷാങ്ഹായി: ആര്‍ച്ചറി ലോക കപ്പ് പുരുഷ വിഭാഗം കോമ്പൗണ്ട് മത്സരത്തില്‍ ഇന്ത്യക്കുസ്വര്ണം. അഭിഷേക് വര്‍മ, രാജു ചിന്ന ശ്രീധര്‍, അമന്‍ജിത് സിംഗ് എന്നിവരടങ്ങിയ ടീമാണ് ഇന്ത്യക്കായി അഭിമാനനേട്ടം കൈവരിച്ചത്. കൊളംബിയയുടെ കാമിലോ കര്ഡോണാ, ഡാനിയല്‍ മുണോസ്, ജോസ് കാര്‍ലോസ് ഓസ്പിനാ എന്നിവരുടെ സംഘത്തെയാണ് ഇന്ത്യന്‍ താരങ്ങള്‍ പരാജയപ്പെടുത്തിയത്. സ്കോര്‍ 226-221. ടൂര്‍ണമെന്റിനായി മികച്ച തയാറെടുപ്പാണ് നടത്തിയതെന്നും മെഡല്‍ നേട്ടത്തില്‍ അഭിമാനമുണ്ടെന്നും അഭിഷേക് വര്‍മ പറഞ്ഞു. 27കാരനായ വര്‍മ 2015ല്‍ റോക്ലോയില്‍ നടന്ന ലോകകപ്പ് സ്റ്റേജ് 3 ടൂര്‍ണമെന്റിലും വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയിരുന്നു. മുന്നു റൗണ്ടിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയാണ് ഇന്ത്യന്‍ സംഘം കൊളംബിയന്‍ താരങ്ങളെ തറപറ്റിച്ചത്.എന്നാല്‍ റിയോ ഒളിന്പിക്സില്‍ മികച്ച പ്രകടനം കാഴ്ചവച്ച അത്താനു ദാസ്, ദീപിക കുമാരി എന്നിവര്‍ ക്വാട്ടറില്‍ പുറത്തായി.