തൃശൂർ: ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീതിന് ഏജീസ് ഓഫീസിലെ ജോലി നഷ്ടമായാൽ സംസ്ഥാന സർക്കാർ ജോലി നൽകുമെന്നു സ്പോർട്സ് വകുപ്പു മന്ത്രി എ.സി. മൊയ്തീൻ. വിനീതിന് ജോലി തിരിച്ചു കിട്ടുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര കായികമന്ത്രിക്കു കത്തുനൽകുമെന്നും ഇതിനായി മന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. വിനീതിന് ജോലി നഷ്ടപ്പെടുമെന്ന സൂചന ലഭിച്ചപ്പോൾ തന്നെ ഏജീസ് ഓഫീസിലും കേന്ദ്രകായിക മന്ത്രാലയത്തിനും കത്തുനൽകിയിരുന്നുവെന്നും എന്നാൽ ഇതു മുഖവിലയ്ക്കെടുക്കാതെയാണു കേന്ദ്രം നടപടിയെടുത്തതെന്നും മൊയ്തീൻ മാധ്യമങ്ങളോടു പറഞ്ഞു.