അരിസോ(ഇറ്റലി): അണ്ടര്‍ 17 ലോകകപ്പിന് ഒരുങ്ങുന്ന ഇന്ത്യന്‍ ടീമിന് ഉജ്വല വിജയം. പരിശീലനത്തിന്റെ ഭാഗമായി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടര്‍ 17 ടീം കരുത്തരായ ഇറ്റലിയെയാണ് പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ രണ്ടു ഗോളിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണയകമായത് മലയാളി താരം രാഹുല്‍ പ്രവീണിന്റെ പ്രകടനമാണ്. 80-ാം മിനിറ്റില്‍ പ്രവീണ്‍ ഗോള്‍ നേടിയപ്പോള്‍ മറ്റൊരു ഗോള്‍ 31-ാം മിനിറ്റില്‍ അഭിജിത് സര്‍ക്കാരിന്റെ വകയായിരുന്നു. മത്സരത്തിലുടനീളം മിന്നും പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ ടീമിനായിരുന്നു മുന്‍തൂക്കം.
എട്ടാം മിനിറ്റില്‍ത്തന്നെ കോമള്‍ തറ്റാലിലൂടെ ഇന്ത്യ മുന്നിലെത്തേണ്ടതായിരുന്നു. 13-ാം മിനിറ്റില്‍ അങ്കിതിനു ലഭിച്ച മികച്ച അവസരം അദ്ദേഹം പാഴാക്കി. ഇതാദ്യമായാണ് ഇന്ത്യയുടെ ഏതെങ്കിലും ഒരു ടീം ഇറ്റലിയുടെ ഏതെങ്കിലുമൊരു ടീമിനെ പരാജയപ്പെടുത്തുന്നത്. ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ഈ വിജയം ആത്മവിശ്വാസമേകും. കൂടുതല്‍ മത്സര പരിചയമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇന്ത്യയുടെ യൂറോപ്യന്‍ പര്യടനം. നേരത്തെ പോര്‍ച്ചുഗലും ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. അവിടെ ഏതാനും ക്ലബ് ടീമുകളുമായി ഇന്ത്യ കളിച്ചു.