മാന്നാനം: സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോളിൽ ആണ്, പെണ് വിഭാഗങ്ങളില്‍ കോട്ടയം സെമിയില്‍ കടന്നു. അത്യന്തം ആവേശം നിറഞ്ഞ പോരാട്ടത്തില്‍ കോഴിക്കോടിനെ കേവലം ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ മറികടന്നാണ് കോട്ടയം പെണ്‍കുട്ടികള്‍ സെമിയിലെത്തിയത്. സ്കോര്‍: 58-57. മാന്നാനം സെന്റ് എഫ്രേംസ് ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സെമിയില്‍ കോട്ടയത്തിന്റെ എതിരാളികള്‍ തൃശൂരാണ്. മറ്റൊരു സെമിയില്‍ കണ്ണൂര്‍ തിരുവനന്തപുരത്തെ നേരിടും. കണ്ണൂര്‍ എറണാകുളത്തെ 42-23നും തിരുവനന്തപുരം ഇടുക്കിയെ 39-11നും പരാജയപ്പെടുത്തി. തൃശൂര്‍ പരാജയപ്പെടുത്തിയത് ആലപ്പുഴയെയാണ് സ്കോര്‍: 32-9.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം കണ്ണൂരിനെ 38-5നു പരാജയപ്പെടുത്തി.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോട്ടയം കണ്ണൂരിനെ 38-5നു പരാജയപ്പെടുത്തി.