മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ജൂണില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തും. അഞ്ച് ഏകദിനം ഒരു ട്വന്റി 20യുമാണ് പരമ്പരയിലുള്ളത്. ഇംഗ്ലണ്ടിലും വെയ്ൽസിയുമായി നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞതേ ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസിലേക്കു തിരിക്കും. ഏകദിന പരമ്പരയിലെ ആദ്യ മത്സരം ജൂണ്‍ 23നാണ്. ആദ്യ രണ്ടു മത്സരം പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക് ഓവലിലായിരിക്കും. മൂന്നാമത്തെയും നാലാമത്തെയും മത്സരം ആന്റിഗ്വയിലെ സര് വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തിലും അവസാന മത്സരം ജമൈക്കയിലെ സബീന പാര്‍ക്കിലും നടക്കും. ഏക ട്വന്റി 20യ്ക്കും സബീന പാര്‍ക് വേദിയാകും. ജൂണ്‍ ഒന്നു മുതല്‍ 18 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി. 2013ലും ചാമ്പ്യന്‍സ് ട്രോഫി സ്വന്തമാക്കിയശേഷം ഇന്ത്യന്‍ ടീം വെസ്റ്റ് ഇന്‍ഡീസില്‍ ത്രിരാഷ് ട്ര ടൂര്ണമെന്റിനായെത്തിയിരുന്നു.