മാന്നാനം (കോട്ടയം): 34-ാമത് സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗത്തില്‍ കോട്ടയവും കോഴിക്കോടും ക്വാര്‍ട്ടര്‍ ഫൈനലില്‍. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ പൂള് എയില്‍നിന്ന് ആലപ്പുഴയും കണ്ണൂരും പൂള് ബിയില്‍നിന്ന് കോഴിക്കോടും ഇടുക്കിയും പൂള് സിയില്‍നിന്ന് തൃശൂരു എറണാകുളവും പൂള് ഡി യില്നിന്ന് കോട്ടയവും തിരുവനന്തപുരവും ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
ആണ്‍കുട്ടികളില്‍ പൂള് സിയില്‍ ലീഗ് മത്സരം എല്ലാം പൂര്‍ത്തിയാക്കിയ കോഴിക്കോട് പൂളില്‍ ഒന്നാം സ്ഥാനക്കാരായി. ഇടുക്കിയും കോട്ടയും തുടര്‍ച്ചയായി രണ്ടു മത്സരം ജയിച്ച് ക്വാര്‍ട്ട് ഉറപ്പിച്ചു കഴിഞ്ഞു. ഇന്നും ലീഗ് മത്സരങ്ങളുണ്ട്. ഇന്നലെ നടന്ന ആണ്‍കുട്ടികളുടെ മത്സരങ്ങളില്‍ ഇടുക്കി 1-5ന് പത്തനംതിട്ടയെയും തൃശൂരിനെ 54-32നും തോല്‍പ്പിച്ചു. തൃശൂര്‍ 45-30ന് എറണാകുളത്തെയും ആലപ്പുഴ 47-14ന് മലപ്പുറത്തെയും കോഴിക്കോട് 42-6 കൊല്ലത്തെയും പാലക്കാട് 35-34ന് കാസര്‍ഗോഡിനെയും എറണാകുളം 55-37ന് പത്തനംതിട്ടയെയും കോട്ടയം 48-14ന് മലപ്പുറത്തെയും തോല്‍പ്പിച്ചു.
പെണ്‍കുട്ടികളില്‍ ഇടുക്കി 37-8ന് മലപ്പുറത്തെയും കണ്ണൂര്‍ 43-11ന് കൊല്ലത്തെയും തിരുവനന്തപുരം 37-8ന് പാലക്കാടിനെയും കോഴിക്കോട് 44-18ന് മലപ്പുറത്തെയും തോല്‍പ്പിച്ചു. തൃശൂര്‍ 25-6ന് പത്തനംതിട്ടയെ അനായാസമായി പരാജയപ്പെടുത്തി. കോട്ടയം 32-7ന് കാസര്‍ഗോഡിനെയും തോല്‍പ്പിച്ചു.