ബാഴ്സലോണ: ജെന്സന് മോട്ടര്സ്പോര്ട്സിന്റെ ഇന്ത്യന്‍ ഡ്രൈവര്‍ അര്ജുന് മെയ്നിക്കു ചരിത്ര നേട്ടം. ജിപി മൂന്ന് റേസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന പേര് ഇനി മുതല്‍ അര്‍ജുനു സ്വന്തം. ആധികാരികമായായിരുന്നു അര്‍ജുന്റെ ജയവും. ആദ്യമായാണ് ഇന്ത്യന്‍ ഡ്രൈവര്‍ ജിപിമൂന്ന് സീരീസില്‍ കിരീടം നേടുന്നത്. ജയത്തോടെ അര്ജുന് ഡ്രൈവര്‍മാരുടെ ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ മൂന്നാംസ്ഥാനത്തെത്തി. ഈ ആഴ്ച അര്ജുന് ഹാസ് എഫ് വണ്‍ ടീമിന്റെ ഡെവലപ്മെന്റ് ഡ്രൈവറായി കരാറിലായിരുന്നു. പോള്‍ പൊസിഷനില്‍ രണ്ടാമതായി ഡ്രൈവ് ചെയ്ത മെയ്നി മികച്ച ഡ്രൈവിംഗിലൂടെ പോള്‍ പൊസിഷനില്‍ ഒന്നാമതുണ്ടായിരുന്ന റൗള്‍ ഹെയ്മനെ ആദ്യ ലാപ്പില്‍തന്നെ മറികടന്ന് ലീഡ് നേടിയെടുത്തു. ഈ ലീഡ് കൈവിടാതെ സൂക്ഷിച്ച ഇന്ത്യന്‍ താരം ആറു സെക്കന്‍ഡ് വ്യത്യാസത്തില്‍ ഡോറിന് ബോകോലസിയെ പിന്നിലാക്കി. ജെന്സറുടെ തന്നെ അലെസിയോ ലോറന്ഡി മൂന്നാം സ്ഥാനത്തെത്തി. ജെകെ റേസിംഗും ടിവിഎസുമാണ് മെയ്നിയെ സ്പോണ്സര് ചെയ്യുന്നത്.