തായ്പേയ് സിറ്റി: ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ മൂന്നാംപാദത്തില്‍ ഇന്ത്യക്കു രണ്ടു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവും. ഷോട്ട് പുട്ടര്‍ ഓം പ്രകാശ് സിംഗ് ഖറാന, 400 മീറ്ററിലെ മലയാളി ഓട്ടക്കാരന് യാഹിയ മുഹമ്മദ് അനസും ഇന്നലെ സുവര്‍ണ താരങ്ങളായി. ഏഷ്യന്‍ ഗ്രാന്‍പ്രീയുടെ ആദ്യ രണ്ടു പാദങ്ങളിലും വെങ്കലം കൊണ്ടു തൃപ്തിപ്പെടേണ്ടിവന്ന ഓം പ്രകാശ് തായ്പേയില്‍ 19.58 മീറ്റര്‍ ദൂരത്തിലേക്കു ഷോട്ടെറിഞ്ഞ്് സ്വര്‍ണമണിഞ്ഞു.
മൂന്നാം റൗണ്ടിലാണ് ഇന്ത്യന്‍ താരം മികച്ച സമയം കുറിച്ചത്. 400 മീറ്ററില്‍ ദേശീയ റിക്കാര്‍ഡുള്ള മുഹമ്മദ് അനസ് 45.69 സെക്കന്‍ഡില്‍ ഫിനിഷിംഗ് ലൈന്‍ കടന്ന് സ്വര്‍ണമെഡല്‍ ഓടിയെടുത്തു. ചൈനയിലേക്കുള്ള വീസ ലഭിക്കാത്തതുകൊണ്ട് അനസിന് ആദ്യ രണ്ടു പാദങ്ങളിലും പങ്കെടുക്കാനായില്ല. എന്നാല്‍, അനസിനു ലോകചാമ്പ്യന്ഷിപ്പിലേക്കു വേണ്ട സമയം (45.50 സെക്കന്‍ഡ്) കുറിക്കാനായില്ല.
വനിതകളുടെ 400 മീറ്ററില്‍ ഇന്ത്യയുടെ എം. പൂവമ്മ 53.11 സെക്കന്‍ഡില്‍ വെങ്കലം നേടി. ചൈനയിലേക്കുള്ള വീസ ലഭിക്കാത്തതുകൊണ്ട പൂവമ്മയ്ക്കും ആദ്യ രണ്ടു പാദങ്ങളിലും പങ്കെടുക്കാനായില്ല. 100 മീറ്ററില്‍ ദ്യുതി ചന്ദ്് 11.52 സെക്കന്‍ഡില്‍ സമയം മെച്ചപ്പെടുത്തിക്കൊണ്ട് വെള്ളി നേടി. കസാക്കിസ്ഥാന്റെ വിക്ടോറിയ സ്യാബ്കിന തായ്പേയിലും സ്വര്‍ണം നേടിക്കൊണ്ട് ഗ്രാന്‍പ്രീയില്‍ ഹാട്രിക് തികച്ചു. വനിതകളുടെ ഷോട്ട് പുട്ടില്‍ ഇന്ത്യയുടെ മന്‍പ്രീത് കൗര്‍ വെള്ളി നേടി. 17.38 മീറ്ററില്‍ ഷോട്ട് എറിഞ്ഞാണ് മന്‍പ്രീത് ഗ്രാന്‍പ്രീയില്‍ വെള്ളി നേട്ടം ആവര്‍ത്തിച്ചത്.
800 മീറ്ററില്‍ ഇന്ത്യയുടെ മലയാളി ഓട്ടക്കാരായ ജിന്സണ് ജോണ്‍സണും ടിന്റു ലൂക്കയും ശ്രീലങ്കന്‍ ഓട്ടക്കാരുടെ പിന്നിലായി വെള്ളികൊണ്ടു തൃപ്തരായി. വനിതകളുടെ ഓട്ടത്തില്‍ ഗയന്തിക അബെരത്നെ (2:03:87) സ്വര്‍ണം കരസ്ഥമാക്കി. ടിന്റുവിന് 2:03:97 സമയം കൊണ്ടേ ഫിനിഷ് ചെയ്യാനായുള്ളൂ. ജിന്സണ് സ്വര്‍ണത്തിലേക്ക് എന്നു തോന്നിച്ചടത്തുനിന്നാണ് ഇന്ദുനില്‍ ഹെറാത്ത് പിന്നില്‍നിന്ന് കുതിച്ചെത്തി സ്വര്‍ണമെഡല്‍ തട്ടിയെടുത്തത്. ഇഞ്ചോടിഞ്ചു പോരാടിയ ഓട്ടത്തില്‍ ഹെറാത്ത് (1:51:34) ജിന്‍സണെ (1:51:35) മുടിയിഴയുടെ വ്യത്യാസത്തിലേക്കു രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. ഗ്രാന്‍പ്രീയുടെ രണ്ടാംപാദത്തില്‍ വനിതകളുടെ ലോംഗ് ജംപില്‍ സ്വര്‍ണം നേടിയ വി. നീനയ്ക്ക് ഇത്തവണ പോഡിയത്തില്‍ പോലും സ്ഥാനം ലഭിച്ചില്ല.