മൊഹാലി: ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ കിംഗ്സ് ഇലവന് പഞ്ചാബിന് ഉജ്വല വിജയം. 73 പന്ത് ബാക്കി നില്‍ക്കെ വിക്കറ്റ് നഷ്ടം കൂടാതെ പഞ്ചാബ് ഡല്‍ഹിയുടെ 68 റണ്‍സിന്റെ വിജയലക്ഷ്യം മറികടന്നു. 27 പന്തില്‍ 50 റണ്‍സ് നേടിയ മാര്ട്ടിന് ഗപ്ടില്‍ പഞ്ചാബിന്റെ വിജയം നേരത്തെയാക്കുകയായിരുന്നു. ഗപ്ടിലിനോടൊപ്പം ഹാഷിം അംല 16 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റ് നേടിയ ഡല്‍ഹിയെ തകര്‍ത്ത സന്ദീപ് ശര്‍മയാണ് മാന്‍ ഓഫ് ദ മാച്ച്.
നേരത്തേ ടോസ് വിജയിച്ച പഞ്ചാബ് ഡല്‍ഹിയെ ബാറ്റിംഗിനു വിട്ടു. ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിയുടെ വിക്കറ്റുകള്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നു വീഴുകയായിരുന്നു. സഹീര്‍ ഖാന്റെ അഭാവത്തില്‍ കരുണ്‍ നായരാണ് ഡല്‍ഹിയെ നയിച്ചത്. 17.1 ഓവറില്‍ 67 റണ്‍സിന് എല്ലാവരും പുറത്തായി. നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത സന്ദീപ് ശര്‍മയാണ് ഡല്‍ഹിയുടെ നട്ടെല്ലൊടിച്ചത്. 18 റണ്‍സെടുത്ത കോറി ആന്‍ഡേഴ്സണാണ് ഡല്‍ഹിയുടെ ടോപ് സ്കോറര്‍.
ഡല്‍ഹിയുടെ തുടക്കംതന്നെ തകര്‍ച്ചയിലേക്കുള്ള സൂചന നല്‍കിയായിരുന്നു. ആദ്യ ഓവറിലെ അവസാന പന്തില്‍ സാം ബില്ലിംഗ്സിനെ ഡല്‍ഹിക്ക് നഷ്ടമായി. മൂന്നാം ഓവറില്‍ മലയാളി താരം സഞ്ജു വി. സാംസണും അഞ്ചു റണ്‍സുമായി ക്രീസ് വിട്ടു. പിന്നീട് ഡല്‍ഹിയുടെ വിക്കറ്റുകള്‍ ഓരോന്നായി വീണുകൊണ്ടിരുന്നു. മികച്ച ബാറ്റിംഗ് കാഴ്ച്ചവച്ച് ഡല്‍ഹിയെ പൊരു താനുള്ള സ്കോറിലെത്തിക്കാ ൻ ഒരൊറ്റ ബാറ്റ്സ്മാര്ക്കും കഴിഞ്ഞില്ല.
അക്ഷര്‍ പട്ടേല്‍ നാല് ഓവറില്‍ 22 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തപ്പോള്‍ രണ്ട് ഓവറില്‍ മൂന്നു റണ്‍ മാത്രം വിട്ടുകൊടുത്ത് വരുണ്‍ ആരോണും രണ്ട് വിക്കറ്റ് വീഴ്ത്തി. ഗ്ലെന്‍ മാക്സ്വെല്ലും മോഹിത് ശര്‍മയും ഓരോ വിക്കറ്റ് വീതം നേടി.
തോല്‍വിയോടെ ഐപിഎലില്‍ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചു. എട്ടു മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമാണ് ഡല്‍ഹിക്കുള്ളത്.
ഐപിഎൽ പോയിന്റ് നില
ടീം, മത്സരം, ജയം, സമനില, തോൽവി, പോയിന്റ്
കോൽക്കത്ത 9 7 0 2 14
മുംബൈ 9 7 0 2 14
ഹൈദരാബാദ് 9 5 1 3 11
പൂന 9 5 0 4 10
പഞ്ചാബ് 9 4 0 5 8
ഗുജറാത്ത് 9 3 0 6 6
ബംഗളൂരു 10 2 1 7 5
ഡൽഹി 8 2 0 6 4
ടോപ് 5 ബാറ്റ്സ്മാന്മാർ
ഡേവിഡ് വാര്‍ണര്‍ ഹൈദരാബാദ് 459
ഗൗതം ഗംഭീർ കോൽക്കത്ത 387
റോബിൻ ഉത്തപ്പ കോൽക്കത്ത 383
ശിഖർ ധവാൻ ഹൈദരാബാദ് 341
സ്റ്റീവൻ സ്മിത് പൂന 320
ടോപ് 5 ബൗളർമാർ
ഭുവനേശ്വര്‍ കുമാര്‍ ഹൈദരാബാദ് 19
ഇമ്രാൻ താഹിർ പൂന 13
ആൻഡ്രു ടൈ ഗുജറാത്ത് 12
ക്രിസ് മോറിസ് ഡൽഹി 12
മക്ലനേഗന്‍ മുംബൈ 12
റഷീദ് ഖാൻ ഹൈദരാബാദ് 11