ഷില്ലോംഗ്: 67-ാം മിനിറ്റില്‍ വില്യം ലാല്‍നുന്‍ഫെല നേടി ഗോള്‍ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ഒരു നോര്‍ത്ത് ഈസ്റ്റ് ടീമിന് പ്രധാന സ്ഥാനം നല്‍കുന്നതായിരുന്നു. ഇന്ത്യയുടെ പ്രധാന ഫുട്ബോള്‍ ലീഗ് പോരാട്ടമായ ഐ ലീഗ് കിരീടം നേടിക്കൊണ്ട് ഐസോള്‍ ഇന്ത്യന്‍ ഫുട്ബോളില്‍ പുതിയ ചരിത്രമെഴുതി. വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്ന് ഒരു ടീം ആദ്യയാണ് ഇന്ത്യയുടെ പ്രധാന ലീഗ് കിരീടം ഉയര്‍ത്തുന്നത്.
ലീഗിലെ അവസാന മത്സരമായിരുന്നു ഇന്നലെത്തേത്. കിരീടം ഉയര്‍ത്താനായി ഒരു സമനില മാത്രം മതിയായിരുന്ന ഐസോള്‍ എവേ പോരാട്ടത്തില്‍ ഷില്ലോംഗ് ലജോംഗുമായി 1-1ന് സമനിലയില്‍ പിരിഞ്ഞു. സമനിലയോടെ ഐസോള്‍ പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്തെത്തി. 18 കളിയില്‍ ഐസോളിനു 37 പോയിന്റ്, രണ്ടാമതുള്ള മോഹന്‍ ബഗാന് 36 പോയിന്റും മൂന്നാമതുള്ള ഈസ്റ്റ് ബംഗാളിനു 33 പോയിന്റും.
മത്സരത്തില്‍ മികച്ച രീതിയിലുള്ള തുടക്കമായിരുന്നു ആതിഥേയരുടെ ഭാഗത്തുനിന്ന്. ജയമോ സമനിലയോ പ്രതീക്ഷിച്ചെത്തിയ ഐസോളിനെ ഷില്ലോംഗ് ഒമ്പതാം മിനിറ്റില്‍ ഞെട്ടിച്ചു. അസെര്‍ പിയറെക് ദിപാന്ദയുടെ ഗോളില്‍ ഒമ്പതാം മിനിറ്റില്‍ ഷില്ലോംഗ് മുന്നിലെത്തി. ഇതോടെ ഐസോള്‍ അപകടം മണത്തു. സമനിലയ്ക്കായി നിരന്തരം ആക്രമണം തുടര്‍ന്നു. 67-ാം മിനിറ്റില്‍ വില്യം ലാല്‍നുന്‍ഫെല ഐസോളിനെ ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെത്തിച്ചുകൊണ്ട് സമനില ഗോള്‍ നേടി.
മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനക്കാരായ മോഹന്‍ ബഗാന് 2-1 ചെന്നെ സിറ്റിയെ തോല്‍പ്പിച്ചു. ഐസോള്‍ തോറ്റിരുന്നെങ്കില്‍ ബഗാന് ചാമ്പ്യന്മാരായേനെ. പിന്നില്‍നിന്നശേഷമാണ് ബഗാന് വിജയം നേടിയത്. നന്ദകുമാറിലൂടെ ചെന്നൈ 31-ാം മിനിറ്റില്‍ മുന്നിലെത്തി. ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയുംമുമ്പ് കട്സുമി യൂസ (45+2) ബഗാനു സമനില നല്കി. 77-ാം മിനിറ്റില്‍ ഡാരില്‍ ഡഫിയുടെ ഗോളും ചേര്‍ന്നപ്പോള്‍ മുഴുവന്‍ പോയിന്റും ബഗാന് ലഭിച്ചു.