ഇപ്പോഹ്(മലേഷ്യ): പ്രതിരോധതാരം ഹര്‍മന്‍പ്രീത് സിംഗ് രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ വലയിലാക്കി ഇന്ത്യക്ക് സുല്‍ത്താന്‍ അസ്ലന് ഷാ ഹോക്കിയില്‍ ന്യൂസിലന്ഡിനെതിരേ 3-0ന്റെ ജയമൊരുക്കി. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരത്തില്‍ ബ്രിട്ടനുമായി 2-2ന് സമനിലയില്‍ പിരിയുകയായിരുന്നു. ഇതോടെ ഇന്ത്യക്കു രണ്ടു കളിയില്‍നിന്ന് നാലു പോയിന്റായി.
23-ാം മിനിറ്റില്‍ മന്ദീപ് സിംഗ് ഇന്ത്യയുടെ ഗോളടിക്കു തുടക്കമിട്ടു. പിന്നാലെയാണ് ഹര്‍മന്‍പ്രീതിന്റെ രണ്ടു ഡ്രാഗ്ഫ്ളിക്ക് ഗോളുകള്‍.
ആദ്യ ക്വാര്‍ട്ടറില്‍ ന്യൂസിലന്‍ഡിനെ കളിക്കാന്‍ ഇന്ത്യ അനുവദിച്ചു. വല ലക്ഷ്യമാക്കി മൂന്നു ഷോട്ടുകള്‍ ഉതിര്‍ക്കാനും ന്യൂസിലന്‍ഡിനായി. 23-ാം മിനിറ്റില്‍ ഇന്ത്യ സമനില ചരട് പൊട്ടിച്ചു. മന്ദീപ് ഇന്ത്യയെ മുന്നിലെത്തിച്ചു. 27-ാം മിനിറ്റിലാണ് ഹര്‍മന്‍പ്രീത് സിംഗ് പടത്തിലേക്കു വരുന്നത്. ഇന്ത്യ നേടിയ ആദ്യ പെനാല്‍റ്റി കോര്‍ണര്‍ ഹര്‍മന്‍പ്രീത് വലയുടെ ഇടതു മൂലയിലെത്തിച്ചു. ഇതിനുശേഷം ആദ്യ പകുതിക്കു മുമ്പ് ഇന്ത്യ രണ്ടു പെനാല്‍റ്റി കോര്‍ണര്‍ കൂടി വിജയിച്ചെങ്കിലും ഗോള്‍ നേടാനായില്ല. രണ്ടാം പകുതി തുടങ്ങിയതേ ഇന്ത്യ ഒരിക്കല്‍ക്കൂടി പെനാല്‍റ്റി കോര്‍ണര്‍ നേടിയെങ്കിലും ന്യൂസിലന്‍ഡ് ഉയര്‍ത്തിയ പ്രതിരോധം ഭേദിക്കാനായില്ല. 47-ാം മിനിറ്റില്‍ ഇന്ത്യ ഹര്‍മന്‍പ്രീതിലൂടെ വീണ്ടും ഗോള്‍ നേടി. ഇത്തവണയും പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി ഇന്ത്യന്‍ പ്രതിരോധഭടന് ജയം ഉറപ്പിച്ചു.