മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ സച്ചിന് തെണ്ടുല്‍ക്കര്‍ അടക്കമുള്ള ഇതിഹാസങ്ങള്‍ മൗനം വെടിയണമെന്ന് സുപ്രീംകോടതി നിയോഗിച്ച ബിസിസിഐ ഇടക്കാല ഭരണസമിതി ചെയര്മാന് വിനോദ് റായ്.
കപില്‍ ദേവ്, സൗരവ്ഗാംഗുലി, അനില്‍ കുബ്ലെ, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗാവസ്കര്‍, സച്ചിന് തെണ്ടുല്‍ക്കര്‍ എന്നിവരെ പോലുള്ള പ്രമുഖര്‍ ഇടപെടണമെന്ന് വിനോദ് റായി അഭിപ്രായപ്പെട്ടു. ചില കാര്യങ്ങളില്‍ അധികാരികള്‍ക്ക് വഴികാട്ടിയാകാന്‍ അവര്‍ക്കു കഴിയുമെന്നും ഇത്തരം കാര്യങ്ങളില്‍ അവര്‍ തുറന്നു സംസാരിക്കണമെന്നും വിനോദ് റായി കൂട്ടിച്ചേര്‍ത്തു. ലോകത്തുതന്നെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ടീമാണ് ഇന്ത്യ. അതുകൊണ്ടുതന്നെ ഇവിടത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. മികച്ച യുവതാരങ്ങള്‍ ടീമിലുണ്ട്. അവര്‍ക്ക് എല്ലാ പിന്തുണയും ബിസിസിഐ നല്‍കുമെന്ന് വിനോദ് റായി വ്യക്തമാക്കി.