കോല്‍ക്കത്ത: മലയാളികളുടെ പ്രിയതാരം സഞ്ജു സാംസൺ ഒരിക്കൽകൂടി തിളങ്ങിയിട്ടും ഡൽഹി ഡെയർ ഡെവിൾസിനു വിജയിക്കാനായില്ല. ഡൽഹി ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം കോൽക്കത്ത നൈറ്റ് റൈഡേഴ്സ് 16.2 ഓവറിൽ മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി കൈവരിക്കുകയായിരുന്നു, കോൽക്കത്തയ്ക്ക് ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. റോബിന് ഉത്തപ്പയും ഗൗതം ഗംഭീറും ഒരിക്കല്‍കൂടി നൈറ്റ് റൈഡേഴ്സിന് രക്ഷകരാവുകയായിരുന്നു. ഉത്തപ്പയുടേതടക്കം നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടതാണ് ഡല്‍ഹിക്കു തിരിച്ചടിയായത്. ജയത്തോടെ കോല്‍ക്കത്ത ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മലയാളി താരങ്ങളായ സഞ്ജു സാംസണിന്റെയും ശ്രേയസ് അയ്യരുടെയും ബാറ്റിംഗ് മികവായിരുന്നു ഡൽഹി ഇന്നിംഗ്സിന്റെ പ്രത്യേകത. ഗംഭീര്‍ 52 പന്തില്‍നിന്ന് 71 റണ്‍സുമായി പുറത്താകാതെനിന്നപ്പോള്‍ ഉത്തപ്പ 33 പന്തില്‍ 59 റണ്‍സ് നേടി പുറത്തായി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 108 റണ്‍സ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മത്സരത്തിലും ഗംഭീര്‍-ഉത്തപ്പ സഖ്യം സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് മലയാളി താരം കരുണ്‍ നായരെ(16) തുടക്കത്തിലേനഷ്ടമായെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന സഞ്ജുവും ശ്രേയസ് അയ്യരും ഡല്‍ഹിയെ മുന്നോട്ടു നയിച്ചു. മിന്നുന്ന ഫോമിലായിരുന്ന സഞ്ജു കോൽക്കത്തയുടെ പേരുകേട്ട ബൗളർമാരെ കണക്കറ്റു പ്രഹരിച്ചു. 38 പന്തില്‍ 60 റൺസാണ് സഞ്ജു അടിച്ചു കൂട്ടിയത്. ഇതിൽ നാലു ബൗണ്ടറിയും മൂന്നു സിക്സുമുണ്ടായിരുന്നു.
ശ്രേയസ് 34 പന്തില്‍ 47 റണ്‍സ് നേടി പുറത്തായി. ഇതിൽ നാലു ബൗണ്ടറിയും ഒരു സിക്സും അകന്പടിയായി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒരുഘട്ടത്തില്‍ രണ്ടിന് 131 എന്ന നിലയിലായിരുന്ന ഡല്‍ഹി. എന്നാൽ, ഇരുവരും പുറത്തായശേഷം റണ്‍സ് കണ്ടെത്താന്‍ ഡൽഹി ബുദ്ധിമുട്ടി. പേസര്‍ നഥാന്‍ കോള്‍ട്ടര്‍നൈലിന്റെ പന്തുകള്‍ക്കു മുന്നില്‍ പതറിയതോടെ സ്കോര്‍ 160ല്‍ ഒതുങ്ങി. കോള്‍ട്ടര്‍നൈല്‍ നാലോവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് നേടി. ഡൽഹിയുടെ നാലു ബാറ്റ്സ്മാന്മാർ എൽബിഡബ്ല്യുവിൽ പുറത്തായി.
മറുപടി ബാറ്റിംഗിനിറങ്ങിയ കോൽക്കത്തയ്ക്ക് തുടക്കത്തിലേ സുനിൽ നരെയ്നിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും ഉത്തപ്പയ്ക്കൊപ്പം ചേർന്ന് ഗംഭീർ ഡൽഹിയിൽനിന്ന് വിജയം അനായാസം തട്ടിയെടുത്തു. ഡൽഹിക്കു വേണ്ടി റബഡ രണ്ടു വിക്കറ്റ് നേടി.
സ്കോര്‍ബോര്‍ഡ്
ഡല്‍ഹി ഡെയര്‍ ഡെവിള്‍സ്
സഞ്ജു സാംസണ് എല്‍ബിഡബ്ല്യു ബി യാദവ് 60, കരുണ്‍ നായര്‍ എല്‍ബിഡബ്ല്യു ബി നരെയ്ന് 15, ശ്രേയസ് അയ്യര്‍ എല്‍ബിഡബ്ല്യു ബി കോള്‍ട്ടര്‍ നൈല്‍ 47, ഋഷഭ് പന്ത് എല്‍ബിഡബ്ല്യു ബി കോള്‍ട്ടര്‍ നൈല്‍ 6, ക്രിസ് മോറിസ് സി വോക്സ് ബി കോള്‍ട്ടര്‍ നൈല്‍ 11, ആന്ഡേഴ്സണ് റണ്ണൗട്ട് 2, ബാവ്നെ നോട്ടൗട്ട് 12, കമ്മിന്‍സ് 0, എക്സട്രാസ് 7
ആകെ 20 ഓവറില്‍ ആറിന് 160.
ബൗളിംഗ്
കോള്‍ട്ടര്‍ നൈല്‍ 4-0-34-3, ഉമേഷ് യാദവ് 4-0-38-1, ക്രിസ് വോക്സ് 3-0-20-0, നരെയ്ന് 4-0-25-1, ഗ്രാന്‍ഡ്ഹോം 1-0-15-0
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്
സുനില്‍ നരെയ്ന് ബി റബഡ 4, ഗംഭീര്‍ നോട്ടൗട്ട് 71, ഉത്തപ്പ റണ്ണൗട്ട് 59, മനീഷ് പാണ്ഡെ ബി റബഡ 5, ജാക്സണ് നോട്ടൗട്ട് 12, എക്സ്ട്രാസ് 10.
ആകെ 16.2 ഓവറില്‍ മൂന്നിന് 161
ബൗളിംഗ്
സഹീര്ഖാന് 1.1-0-8-0, റബഡ 3.2- 0-20-2, ആന്ഡേഴ്സണ് 2.5-0-27-0, മോറിസ് 3-0-39-0, കമ്മിന്‍സ് 3-0-22-0, അമിത് മിശ്ര 3-0-36-0