കോട്ടയം: ഹൈദരാബാദിൽ നടക്കുന്ന സീനിയർ സ്കൂൾ നാഷണൽ വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ കേരളത്തിനു നാലു കളികളിലും വിജയം. പോണ്ടിച്ചേരിക്കെതിരായ മത്സരത്തിൽ ഏകപക്ഷീയമായ മൂന്നു ഗോളിനു വിജയിച്ചു. ഉത്തർപ്രദേശിനെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്. മേവള്ളൂർ വനിത സ്പോർട്സ് അക്കാഡമിയിൽനിന്നുള്ള കുട്ടികളുടെ മികവാണ് കേരളത്തിനു വിജയം സമ്മാനിച്ചത്. ജോമോനാണ് മേവള്ളൂർ അക്കാഡമിയിലെ പരിശീലകൻ.