ബംഗളൂരു: ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിനെതിരേ ഗുജറാത്ത് ലയണ്‍സിന് ഏഴു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സിന് 20 ഓവറില്‍ 134 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ലയണ്‍സ് 13.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടി ലക്ഷ്യത്തിലെത്തി. ലയണ്‍സിനുവേണ്ടി ആരോണ്‍ ഫിഞ്ച് (72), സുരേഷ് റെയ്ന (34 നോട്ടൗട്ട്) എന്നിവര്‍ മികച്ച പ്രകടനമാണ് നടത്തിയത്.
ടോസ് നേടിയ ഗുജറാത്ത്, ബംഗളൂരുവിനെ ബാറ്റിംഗിനു വിടുകയായിരുന്നു. 22 റണ്‍സെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടപ്പെട്ട ബംഗളൂരുവിന് പൊരുതാനുള്ള സ്കോര്‍ സമ്മാനിച്ചത് 31 റണ്‍സെടുത്ത കേദാര്‍ ജാദവും 32 റണ്‍സെടുത്ത പവന് നെഗിയുമാണ്. നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റ് നേടിയ ആന്‍ഡ്രൂ ടൈയാണ് ബംഗളൂരുവിനെ തകര്‍ത്തത്. മലയാളിയായ ബാസില്‍ തമ്പി ഒന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി. മുന്‍നിര ബാറ്റ്സ്മാന്മാരായ വിരാട് കോഹ്്ലിയും (10) ക്രിസ് ഗെയ്ലും (8) ഒരിക്കല്‍ക്കൂടി പരാജയപ്പെട്ടു.