പാരീസ്: ഫ്രഞ്ച് കപ്പ് ഫുട്ബോളില്‍ പാരീ സാന്‍ ഷെര്‍മയിന്‍ ഫൈനലില്‍. പ്രധാന താരങ്ങളെ പുറത്തിരുത്തി പരിചയസമ്പത്തു കുറഞ്ഞ യുവാക്കളുമായെത്തിയ മോണക്കോയെ പിഎസ്ജി എതിരില്ലാത്ത അഞ്ചുഗോളിനു തകര്‍ത്തു.
പിഎസ്ജിയുടെ പാര്‍ക് ദെസ് പ്രിന്‍സസിലാണ് സെമി പോരാട്ടം നടന്നത്. ഫൈനലില്‍ പിഎസ്ജി ആന്ഗേഴ്സിനെ നേരിടും. സാഫന് എംബെ, യോഹന് അന്സൗന, ഡയ്ലന്‍ ബ്യൂലു, ട്രിസ്റ്റിയന് മുയുംബ എന്നിവര്‍ അരങ്ങേറ്റം കുറിച്ച മോണക്കോയ്ക്കുവേണ്ടി അരങ്ങേറ്റം കുറിച്ചു. മോണക്കോയുടെ യുവസംഘത്തിന് പരിചയസമ്പന്നരായ പിഎസ്ജിയുടെ താരങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്ക്കാനായില്ല. ജൂലിയന്‍ ഡ്രാക്സ്ലര് (26), എഡിന്‍സണ്‍ കവാനി (31), ബ്ലെയ്സ് മറ്റൗഡി (52), മാര്‍ക്വിഞ്ഞോ (90) എന്നിവരുടെ ഗോളിനു പുറമെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ എംബെ (50) സെല്‍ഫ് ഗോളിലൂടെ തുടക്കം മോശമാക്കി. ഗ്വിന്ഗാപിനെ എതിരില്ലാത്ത രണ്ടു ഗോളിനു പരാജയപ്പെടുത്തിയാണ് ആന്‍ഗേഴ്സ് ഫൈനലിലെത്തിയത്.