കൊച്ചി: സംസ്ഥാന ജൂണിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ് ഇന്ന് വടുതല ഡോണ്‍ ബോസ്കോ സ്കൂളില്‍ ആരംഭിക്കും. ഉത്തര്‍പ്രദേശില്‍ ജൂണില്‍ തുടങ്ങുന്ന ദേശീയ ജൂണിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കമായാണ് ആറു ദിവസം നീണ്ടുനില്‍ക്കുന്ന ചാമ്പ്യന്‍ഷിപ് നടത്തുന്നത്. ദേശീയ ചാമ്പ്യന്‍ഷിപ്പിനുള്ള സംസ്ഥാന ടീമിനെയും ഇവിടെ നിന്നു തെരഞ്ഞെടുക്കും. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 14 ജില്ലകളില്‍ നിന്നും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 12 ജില്ലകളില്‍ നിന്നുമുള്ള ടീമുകൾ പങ്കെടുക്കും.