ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി കിരീടത്തോടടുക്കുന്നു. സതാംപ്ടണെ 4-2ന് തോല്‍പ്പിച്ച നീലപ്പട ടോട്ടനവുമായുള്ള പോയിന്റ് വ്യത്യാസം ഏഴാക്കി ഉയര്‍ത്തി. 33 കളിയില്‍ ചെല്‍സിക്ക് 78 പോയിന്റും ടോട്ടനത്തിന 71 പോയിന്റുമുണ്ട്. ശനിയാഴ്ച ടോട്ടനത്തിനെതിരേ നടന്ന എഫ് കപ്പ് സെമിയില്‍ പകരക്കാരുടെ ബെഞ്ചിലിരുത്തിയ സെസ് ഫാബ്രിഗസ്, ഡിയേഗോ കോസറ്റ, എഡന്‍ ഹസാര്‍ഡ് എന്നിവരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് അന്റോണിയോ കോന്റ ടീമിനെ ഇറക്കിയത്.
ഇരട്ട ഗോളടിച്ചാണ് കോസ്റ്റ ചെറിയൊരു ഇടവേളയ്ക്കു ശേഷം ഗോളടി വീണ്ടും തുടങ്ങിയത്. അഞ്ചാം മിനിറ്റില്‍ ഹസാര്‍ഡിലൂടെ ചെല്‍സി മുന്നിലെത്തി. ഹാബ്രിഗസ്-കോസ്റ്റ സഖ്യത്തിന്റെ നീക്കമാണ് ഗോളിലേക്കുള്ള വഴിയൊരുക്കിയത്. 25-ാം മിനിറ്റില്‍ ഒറിയോള്‍ റോമുവിലൂടെ സതാംപ്ടണ് സമനില പിടിച്ചു. ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയും മുമ്പേ ഗാരി കാഹിലിന്റെ (45+1) ഹെഡറില്‍ ചെല്‍സി വീണ്ടും മുന്നിലെത്തി. രണ്ടാം പകുതിയുടെ തുടക്കത്തിലേ കോസറ്റ നീലപ്പടയുടെ ലീഡ് രണ്ടാക്കി. 53-ാം മിനിറ്റിലെ ഈ ഗോള്‍ സ്പാനിഷ് ദേശീയതാരത്തിന്റെ പ്രീമിയര്‍ ലീഗിലെ 50-ാം ഗോളായിരുന്നു. ഫാബ്രിഗസിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍. ഗോള്‍ നേടാത്ത ഏഴു മത്സരങ്ങള്‍ക്കുശേഷമാണ് കോസ്റ്റ വീണ്ടും ഗോളടിയിലേക്കെത്തിയത്. മുഴുവന്‍ സമയം തീരാന്‍ ഒരു മിനിറ്റുള്ളപ്പോള്‍ കോസ്റ്റ രണ്ടാം ഗോളും നേടി. ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ റയാന് ബെര്‍ട്രാന്‍ഡ് സതാംപ്ടണുവേണ്ടി രണ്ടാം ഗോള്‍ നേടി.
മാഞ്ചസ്റ്റര്‍ ഡെര്‍ബി ഇന്ന്
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആവേശപോരാട്ടമായ മാഞ്ചസറ്റര്‍ ഡെര്‍ബി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 12.30 നാണ് കിക്കോഫ്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ എത്തിഹാദ് സ്റ്റേഡിയത്തിലാണ് മത്സരം. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന ലീഗിലെ ആദ്യ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ ജയം മാഞ്ചസ്റ്റര്‍ സിറ്റിക്കായിരുന്നു. സ്വന്തം കാണികളുടെ മുന്നിലേറ്റ 2-1ന്റെ തോല്‍വിക്കു പകരംവീട്ടുകയെന്ന ലക്ഷ്യത്തോടെയാണ് ഹൊസെ മൗറിഞ്ഞോ ടീമിനെ ഇറക്കുക. ഇന്നത്തെ മത്സരം ഇരുടീമിനും നിര്‍ണായകമാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കും അഞ്ചാമതുള്ള യുണൈറ്റഡിനും ഈ മത്സരം നിര്‍ണായകമാണ്. 32 കളി വീതം പൂര്‍ത്തിയാക്കിയ മാഞ്ചസ്റ്റര്‍ ടീമുകള്‍ ചാമ്പ്യന്‍സ് ലീഗില്‍ സ്ഥാനം പ്രതീക്ഷിച്ചാണ് മുന്നേറുന്നത്. സിറ്റിക്ക് 64 പോയിന്റും യുണൈറ്റഡിന് 63 പോയിന്റുമാണുള്ളത്. ജയിക്കുന്നവര്‍ക്ക് മൂന്നാം സ്ഥാനത്തേക്കു കയറാനുള്ള അവസരമാണ് ഒരുങ്ങുക.
ലീഗ് കപ്പ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ ലീഗില്‍ ചെല്‍സിയോട് ഒക്ടോബര്‍ 23ന് പരാജയപ്പെട്ടശേഷം ലീഗിലെ 23 കളിയില്‍ തോല്‍വി അറിഞ്ഞിട്ടില്ല. സീസണിലെ മത്സരമായാണ് ആന്ദ്രെ ഹെരേര യുണൈറ്റഡ്- സിറ്റി പോരാട്ടത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.
സ്വന്തം ഗ്രൗണ്ടിലേറ്റതോല്വിക്കു പകരംവീട്ടാനിറങ്ങുന്ന യുണൈറ്റഡിന് സ്റ്റാര്‍ സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ചിന്റെയും പോള്‍ പോഗ്ബയുടെ പരിക്കു തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. പ്രതിരോധനിരയിലെ മാര്‍ക്കസ് റോഹോയും പരിക്കേറ്റു പുറത്താണ്. യുവാന്‍ മാട്ടയാണെങ്കില് നാഭിപ്രദേശത്തെ ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതേയുള്ളൂ. മുട്ടിനു പരിക്കേറ്റ ഇബ്രാഹിമോവിച്ചിന് ഈ വര്‍ഷം കളിക്കാനാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ബേണ്‍ലിയെ 2-0ന് പരാജയപ്പെടുത്തിയ മത്സരത്തിന്റെ അവസാന മിനിറ്റുകളിലാണ് പോഗ്ബയ്ക്കു പരിക്കേറ്റത്. ലോകത്തെ ഏറ്റവും വിലയേറിയ താരമായ പോഗ്ബ ഇന്ന് കളിക്കില്ലെന്ന് മൗറിഞ്ഞോ അറിയിച്ചു.
ആന്ദ്രെ ഹെരേര ആരോഗ്യവാനാണെന്നും കളിക്കാനാകുമെന്നും മൗറിഞ്ഞോ അറിയിച്ചു. കഴിഞ്ഞ കളിയില്‍ ഗോളടിച്ചുകൊണ്ട് നായകന് വെയ്ന്‍ റൂണി തനിക്ക് ഗോളടിക്കാനാകുമെന്ന് തെളിയിച്ചു. മാര്‍ക്കസ് റാഷ്ഫോര്‍ഡ് കഴിഞ്ഞ രണ്ടു കളിയിലും ഗോളടിച്ച് ടീമിന്റെ വിജയങ്ങള്‍ക്ക് നിര്‍ണായമായിരിക്കുകയാണ്. നിലവില്‍ യുണൈറ്റഡ് മികച്ച ഫോമിലാണ്. സിറ്റിക്കുവേണ്ടി തുടര്‍ച്ചയായി ഗോളടിച്ചു അരങ്ങേറ്റം ഗംഭീരമാക്കിയ ബ്രസീലിയന്‍ കൗമാര വിസ്മയം ഗബ്രിയേല്‍ ജീസസ് ഇന്നിറങ്ങുമെന്ന് പെപ് ഗാര്‍ഡിയോള അറിയിച്ചു.
പരിക്കിനെത്തുടര്‍ന്ന് ഗബ്രിയേല്‍ ഫെബ്രുവരിക്കുശേഷം കളിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടാഴ്ചയായി ബ്രസീലിയന്‍ താരം ടീമിനൊപ്പം പരിശീലനം നടത്തുന്നുണ്ട്.
എന്നാല്‍, സെര്‍ജിയോ അഗ്വേറോയും ഡേവിഡ് സില്‍വയും കാര്യം സംശയത്തിലാണ്. സില്‍വ എന്തായാലും ഡെര്‍ബി പോരാട്ടത്തില്‍ ഉണ്ടാകിലെന്ന് ഗാര്‍ഡിയോള അറിയിച്ചു. ഇരുവര്‍ക്കും ആഴ്സണലിനെതിരേ 2-1നു തോറ്റ എഫ് എ കപ്പ് സെമി മത്സരത്തില്‍ പരിക്കേറ്റിരുന്നു. അഗ്വേറോയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരങ്ങള്‍.