മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നലെ നടക്കണേടിയിരുന്ന ബംഗളൂരു- ഹൈദരാബാദ് മത്സരം മഴമൂലം ഉപേക്ഷിച്ചു. കനത്ത മഴയെത്തുടർന്ന് ഒരു പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.ഇതോടെ ഇരുടീമിനും ഓരോ പോയിന്റ് വീതം ലഭിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് - റൈസിംഗ് പൂന സൂപ്പര്ജയ്ന്റ്ു മത്സരത്തിൽ പൂനയ്ക്ക് മൂന്നു റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത സൂപ്പര്‍ജയ്ന്റ് 20 ഓവറില്‍ ആറു വിക്കറ്റിന് 160 റണ്‍സ് എടുത്തു. അജിങ്ക്യ രഹാനെ-രാഹുല്‍ ത്രിപാഠി ഓപ്പണിംഗ് സഖ്യം 76 റണ്‍സാണ് അടിച്ചെടുത്തത്. ഇതിനുശേഷം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ പൂനയ്ക്കായില്ല. രഹാനെ (32 പന്തില്‍ 38), ത്രിപാഠി (31 പന്തില്‍ 45) എന്നിവരുടെ വിക്കറ്റുകള്‍ വീഴ്ത്തിയ കരണ്‍ ശര്‍മയാണ് പൂനയെ തടഞ്ഞത്. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 39 പന്തില്‍ 58 റണ്‍സെടുത്ത രോഹിത് ശര്‍മയ്ക്കും മുംബൈയെ രക്ഷിക്കാനായില്ല.