ന്യൂയോർക്ക്: ലോക ടെന്നീസ് റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് അമേരിക്കന്‍ താരം സെറീന വില്യംസ്. കഴിഞ്ഞ ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റിനു ശേഷം ഒരു മത്സരത്തില്‍ പോലും പങ്കെടുക്കാതെയാണ് സെറീന കളിക്കാരുടെ നിരയില്‍ ഒന്നാമതെത്തിയത്. താന്‍ അമ്മയാകാന്‍ പോകുന്ന വിവരം കഴിഞ്ഞ ദിവസമാണ് താരം സമൂഹമാധ്യമത്തിലൂടെ പുറത്തുവിട്ടത് .