കോഴിക്കോട്: ദേശീയ സബ് ജൂണിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ ബംഗാള്‍ സെമിയിൽ. ഇന്നലെ രാവിലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഡല്‍ഹിയെ പരാജയപ്പെടുത്തി. 88ാം മിനിറ്റില്‍ മാനവ് മല്ലിക്കും 90ാം മിനിറ്റില്‍ ആകാശ് ഓരോയുമാണ് ബംഗാളിന്റെ വിജയം കുറിച്ചത്.
ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മേഘാലയ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ പരാജയപ്പെടുത്തി. നാളെ നടക്കുന്ന സെമിയിൽ ആതിഥേയരായ കേരളം മേഘാലയേയും ബംഗാള്‍ മിസോറമിനേയും നേരിടും. 28നാണ് ഫൈനല്‍.
ഇന്നലെ നടന്ന ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മേഘാലയ എതിരില്ലാത്ത മൂന്ന് ഗോളിന് ഗോവയെ പരാജയപ്പെടുത്തി. നാളെ നടക്കുന്ന സെമിയിൽ ആതിഥേയരായ കേരളം മേഘാലയേയും ബംഗാള്‍ മിസോറമിനേയും നേരിടും. 28നാണ് ഫൈനല്‍.