ഹൈദരാബാദ്: കേരള അത്ലറ്റിക്സിലെ അധികാരികളെ ഇരുത്തിച്ചിന്തിപ്പിക്കേണ്ട മറ്റൊരു സംഭവംകൂടി ഇതാ. ഇന്ത്യന്‍ കായിക ചരിത്രത്തില്‍ അത്ലറ്റിക്സില് എന്നു ം മുടിചൂടാമന്നന്മാരായിരുന്ന കേരളത്തിന് ഇതാ വീണ്ടും തിരിച്ചടി. കഴിഞ്ഞ ആറു വര്‍ഷമായി കിരീടം സ്വന്തം കൈയില്‍ സൂക്ഷിച്ചിരുന്ന കേരളം ദേശീയ യൂത്ത് അത്ലറ്റിക്സില് ഹരിയാനയ്ക്കു പിന്നില്‍ രണ്ടാമതായി. ഗച്ചിബോളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ മൂന്നു ദിവസമായി നടന്ന 14-ാമത് ദേശീയ യൂത്ത് അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹരിയാന ചാമ്പ്യന്മാരരായി. 166.5 പോയിന്റ് നേടിയാണ് ഹരിയാന കേരളത്തെ രണ്ടാം സ്ഥാനത്തേക്കു പിന്തള്ളിയത്. അവസാന രണ്ടു ദിവസത്തെ പോരാട്ട മികവില്‍ കേരളത്തിനു ലഭിച്ചത് 134.75 പോയിന്റ്. അതേസമയം, 100 പോയിന്റ് നേടിയ കേരളത്തിന്റെ വനിതകള്‍ ഈ വിഭാഗത്തില്‍ കിരീടം നേടി. പുരുഷ വിഭാഗത്തിലെ ചാമ്പ്യന്മാര് ഹരിയാനയാണ്. 108.5 പോയിന്റ്. കേരളത്തിന്റെപുരുഷന്മാര്ക്കു ലഭിച്ചത് കേവലം 34.75 പോയിന്റ് മാത്രം.
ത്രോ ഇനങ്ങളില്‍ മാത്രമല്ല, മറ്റിനങ്ങളിലും മികവു തെളിയിച്ചാണ് ഹരിയാന കിരീടത്തിലേക്കെത്തിയതെന്നതാണ് ശ്രദ്ധേയം. ഇന്ത്യയുടെ അത്ലറ്റിക് ഹബ് ആയി ഹരിയാന ഉയരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഗച്ചിബോളിയില്‍ കണ്ടത്. ജാവലിന്‍ ത്രോയില്‍ മീറ്റ് റിക്കാര്‍ഡോടെ സ്വര്‍ണം നേടിയ പഞ്ചാബിന്റെ ദംനീത് സിംഗാണ് പുരുഷ വിഭാഗത്തിലെ മികച്ച അത്ലറ്റ്. 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ മികച്ച പ്രകടനം കാഴ്ചവച്ച കേരളത്തിന്റെ അപര്‍ണ റോയി മികച്ച വനിതാ അത്ലറ്റായി.
ഇന്നലെ മാത്രം കേരളം അഞ്ചു സ്വര്‍ണവും നാലു വെള്ളിയും നാലു വെങ്കലവും നേടി. ഇതോടെ കേരളത്തിന്റെ സ്വര്‍ണ വേട്ട ആകെ ഏഴെണ്ണമായി.ഇന്നലെ ഏറ്റവും ശ്രദ്ധേയമായ നേട്ടം വനിതകളുടെ പോള്‍ വോള്‍ട്ടില്‍ നിവ്യ ആന്റണിയുടെ പ്രകടനമായിരുന്നു. ദേശീയ റിക്കാര്‍ഡിനൊപ്പമെത്തിയ പ്രകടനമാണ് പാലാ ജംപ്സ് അക്കാഡമിയില്‍ സതീഷ്കുമാറിന്റെ കീഴില്‍ പരിശീലനം നടത്തുന്ന നിവ്യ നടത്തിയത്. 3.32 മീറ്റര്‍ പോളില്‍ ഉയര്‍ന്നാണ് നിവ്യ സ്വര്‍ണത്തില്‍ തൊട്ടത്. നിവ്യയുടെ തന്നെ റിക്കാര്‍ഡായിരുന്നു ഇത്. ഈയിനത്തില്‍ കേരളത്തിന്റെ തന്നെ മാളവിക രമേഷ് (2.70 മീറ്റര്‍) വെങ്കലം നേടി.
പുരുഷന്മാരുടെ 800 മീറ്ററില്‍ കേരളത്തിന്റെ അഭിഷേക് മാത്യു ഒരു മിനിറ്റ് 55.85 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണം സ്വന്തമാക്കി. ഈയിനത്തില്‍ ഹരിയാന വെള്ളിയും ഉത്തര്‍പ്രദേശ് വെങ്കലവും നേടി. വനിതകളുടെ ഹര്‍ഡില്‍സിലെ രണ്ടു സ്വര്‍ണവും കേരളത്തിനാണ്.
കഴിഞ്ഞ ദിവസം നേടിയ 100 മീറ്റര്‍ ഹര്‍ഡില്‍സ് സ്വര്‍ണത്തിനു ശേഷം ഇന്നലെ 400 മീറ്ററിലും കേരളത്തിനു തന്നെയാണ് സ്വര്‍ണം. ജെ. വിഷ്ണുപ്രിയയാണ് കേരളത്തെ പൊന്നണിയിച്ചത്. സമയം ഒരു മിനിറ്റ് 06.46 സെക്കന്‍ഡ്. ഈയിനത്തില്‍ വെള്ളിയും കേരളത്തിനാണ്. ദെല്ന ഫിലിപ് ഒരു മിനിറ്റ് 06.77 സെക്കന്‍ഡില്‍ ഓടിയെത്തി. വനിതകളുടെ ട്രിപ്പിള്‍ ജംപില്‍ ലിസ്ബത്ത് കരോളിന് ജോസഫ് കേരളത്തിനു സ്വര്‍ണം സമ്മാനിച്ചു. ദൂരം- 12.22 മീറ്റര്‍. കേരളത്തിന്റെ തന്നെ സാന്ദ്ര ബാബു (12.02) വെള്ളിയും നേടി.
വനിതകളുടെ മെഡ്ലേ റിലേയില്‍ കേരളം (2:17.45) സ്വര്‍ണം നേടിയപ്പോള്‍ പുരുഷവിഭാഗത്തില്‍ കേരളത്തിനു വെള്ളിയാണ് ലഭിച്ചത്. ഹരിയാനയ്ക്കാണ് സ്വര്‍ണം. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംപില്‍ എ.അജിത് (14.92) കേരളത്തിനു വെള്ളി നേടിക്കൊടുത്തപ്പോള്‍ സ്വര്‍ണവുമായി തമിഴ്നാടിന്റെ സി. പ്രവീണ്‍ (15) പോയി. കേരളത്തിന്റെ തന്നെ ആകാശ് എം. വര്‍ഗീസിനാണ് (14.70) വെങ്കലം. ഡെക്കാത്തലണില്‍ കേരളത്തിന്റെ കെ.പി. അര്ജുന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു, 5361 പോയിന്റ്. ഹരിയാനയുടെ മോഹിതിനാണ് സ്വര്‍ണം.
ലോക സ്കൂള്‍ ഗെയിംസിലെ ജാവലിന്‍ ത്രോ ചാമ്പ്യനായ ഹരിയാനയുടെ രോഹിത് യാദവ് മികച്ച വ്യക്തിഗത പ്രകടനവുമായി മികച്ചുനിന്നു. 76.11 മീറ്റര്‍ ദൂരത്തേക്കാണ് രോഹിത് ജാവലിന്‍ പായിച്ചത്. ഇതാകട്ടെ. ലോക യൂത്ത് മീറ്റില്‍ സ്വര്‍ണം നേടിയ ചൈനയുടെ സോംഗ് ഖിന്ഷുവിന്റെ പ്രകടനത്തിന് അടുത്തു വരുന്നതാണ്. ബാങ്കോക്കില്‍ അടുത്ത മാസം നടക്കുന്ന ഏഷ്യന്‍ യൂത്ത് മീറ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ രോഹിതിന് മെഡല്‍ സ്വന്തമാക്കാം. ഉത്തര്‍പ്രദേശിന്റെ അവിനാഷ് യാദവും (71.59) ഈയിനത്തില്‍ മികച്ച പ്രകടനം നടത്തിയായാളാണ്.