രാജ്കോട്ട്: കിംഗ്സ് ഇലവന് പഞ്ചാബ് വിജയ വഴിയില്‍ തിരിച്ചെത്തി. ഗുജറാത്ത് ലയണ്‍സിനെ 26 റണ്‍സിനു കീഴടക്കിയാണ് കിംഗ്സ് ഇലവന് പോയിന്റ് നിലയില്‍ നാലാം സ്ഥാനത്തെത്തിയത്. പഞ്ചാബ് മുന്നോട്ടുവച്ച 189 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റിന് 162 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. പഞ്ചാബിന്റെ സ്പിന്‍, പേസ് നിരയാണ് ഗുജറാത്തിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കിംഗ്സ് ഇലവന് പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സെടുത്തു.
രണ്ടാം മത്സരത്തിലും തിളങ്ങിയ ഹഷിം അംല (40 പന്തില്‍ 65 റണ്‍സ്) മികച്ച പ്രകടനമാണ് നടത്തിയത്. ഒമ്പത് ഫോറും രണ്ടു സിക്സുമാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റ്സ്മാന് പായിച്ചത്.
അംലയ്ക്കൊപ്പം ഷോണ്‍ മാര്‍ഷ് (24 പന്തില്‍ 30 റണ്‍സ്), ഗ്ലെന്‍ മാക്സ്വെല് (18 പന്തില്‍ 31 റണ്‍സ് ), അക്ഷര്‍ പട്ടേല്‍ (17 പന്തില്‍ 34 റണ്‍സ്) എന്നിരാണ് കിംഗ്സ് ഇലവനെ മികച്ച സ്കോറിലേക്കു നയിച്ചത്.
കൃത്യമായ ഇടവേളയില്‍ പഞ്ചാബിന്റെ വിക്കറ്റുകള്‍ വീഴ്ത്തിയ ആന്‍ഡ്രു ടൈയും ജഡേജയുമാണ് പഞ്ചാബിനെ കൂറ്റന്‍ സ്കോറിലെത്തുന്നതില്നിന്നു തടഞ്ഞത്. മാക്സ്വെല്ലിന്റെ ബാറ്റില്‍നിന്ന് മൂന്നു സിക്സും ഒരു ഫോറുമാണ് പിറന്നത്. അവസാന ഓവറുകളില്‍ അക്ഷര്‍ പട്ടേലിന്റെ വെടിക്കെട്ട് ബാറ്റിംഗാണ് പഞ്ചാബിനെ കനാഥു സിംഗിന്റെ പന്തില്‍ പഞ്ചാബിന്റെ മനന്‍ വോറയെ പിടിച്ച ദിനേശ് കാര്‍ത്തിക് ഐപിഎലില്‍ 100 പുറത്താക്കലുകള്‍ നടത്തിയ ആദ്യ വിക്കറ്റ്കീപ്പറായി.
മികച്ച ബാറ്റിംഗ് നിരയുള്ള ഗുജറാത്തിന് തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം ഉയരാനായില്ല. നായകന് സുരേഷ് റെയ്ന പിടിച്ചുനില്ക്കാന് ശ്രമിച്ചു.
എന്നാല്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ മാക്സ്വെല് ബൗണ്ടറി ലൈനിനരുകില്നിന്നെടുത്ത ക്യാച്ചിലൂടെ റെയ്ന (32)പുറത്തായി. ദിനേശ് കാര്‍ത്തിക് പുറത്താകാതെ 44 പന്തില്‍ 58 റണ്‍സെടുത്തെങ്കിലും മികച്ച കൂട്ടുകെട്ട് നല്കാന് ആളില്ലാതെ പോയി. സന്ദീപ് ശര്‍മ, കെ.സി. കരിയപ്പ, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പോയിന്റ് നിലയില്‍ ഇപ്പോഴും അവസാന സ്ഥാനത്താണ് ഗുജറാത്ത്.